ഡബ്ലിന്‍ മേയര്‍ക്ക് ഇസ്രായേലില്‍ കാലുകുത്തുന്നതിന് നിരോധനം

ഡബ്ലിന്‍: ഡബ്ലിന്‍ മേയര്‍ക്കുമേല്‍ ഇസ്രായേല്‍ നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പലസ്തീനിന്റെ അതിഥിയായി ജറുസലേമിലെ ഭാവിയുമായി ബന്ധപ്പെട്ട സമാധാന ചര്‍ച്ചകള്‍ക്ക് ക്ഷണം സ്വീകരിച്ചെത്തിയ ഡബ്ലിന്‍ മേയറെ ഇസ്രായേലില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരോട് ഇസ്രേയേല്‍ സ്ട്രാറ്റജിക് അഫയേഴ്സ് മിനിസ്ട്രിസ് നിര്‍ദ്ദേശം കൊടുത്തതായാണ് ടെല്‍അവീവിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആ സമയത്ത് മേയര്‍ Ramallah ഹോട്ടലില്‍ എത്തിച്ചേര്‍ന്നിരുന്നു.

മേയര്‍ മാക് ഡോണ്‍ക എന്ന പേരിനു മുന്‍പ് Ardmheara എന്ന് ചേര്‍ത്തതിനാല്‍ ആളെ തിരിച്ചറിയാനാകാതെ മേയറെ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ വിട്ടയക്കുകയായിരുന്നു. Ardmheara എന്നത് ഐറിഷ് ഭാഷയില്‍ ലോര്‍ഡ് മേയര്‍ എന്നാണ് അര്‍ഥം. എന്നാല്‍ ഇസ്രായേല്‍ തനിക്ക് നിരോധനം ഏര്‍പ്പെടുത്തിയ വാര്‍ത്ത മേയര്‍ നിഷേധിച്ചിരിക്കുകയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: