അയര്‍ലണ്ടില്‍ താപനില സാധാരണ നിലയിലേക്ക്

ഡബ്ലിന്‍: ചാറ്റല്‍ മഴ ഒഴിവാക്കി നിര്‍ത്തിയാല്‍ അയര്‍ലണ്ടില്‍ ഊഷ്മാവ് സാധാരണ നിലയിലേക്ക് മാറി. രാജ്യത്ത് ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 10-നും 18 ഡിഗ്രിക്കുമിടയിലെത്തി. ഈ വാരം ഊഷ്മാവ് ഇതേ നിലയില്‍ത്തന്നെ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. നടക്കാനിറങ്ങുന്നവര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും യോജിച്ച കാലാവസ്ഥയാണ് ഈ ആഴ്ച തുടരുന്നത് എന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൂട് കൂടുകയാണെങ്കില്‍ തൊട്ടടുത്ത ആഴ്ചകളില്‍ മഴ പെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ അന്തരീക്ഷം മേഘാവൃതമാകുന്നതും മഴ മുന്നറിയിപ്പായി മനസിലാക്കാം. ഈ ആഴ്ച രാജ്യത്ത് കാലാവസ്ഥാ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ല.

ഡികെ

Share this news

Leave a Reply

%d bloggers like this: