Yes വിഭാഗത്തിനായി വാദിക്കുന്ന ഡോക്ടര്‍ നുണയുടെ തമ്പുരാനോ?????

ഡബ്ലിന്‍: എട്ടാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് ടുഗതര്‍ ഫോര്‍ യെസ് ക്യാംപെയ്നിങ് വക്താവ് ഡോക്ടര്‍ Peter Boylan, Institute Of Obstetrician And Gynaecologist ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യം ശക്തമാവുന്നു. എട്ടാം ഭരണഘടനാ bheedhagathi അയര്‍ലണ്ടില്‍ 4 സ്ത്രീകളുടെ മരണത്തിന് കാരണമായെന്ന് ഹോട്ട് പ്രസ്സിന് നല്‍കിയ അഭിമുഖത്തിലൂടെ ഡോക്ടര്‍ Peter Boylan നടത്തിയ അഭിപ്രായ പ്രകടനമാണ് വിവാദത്തിന് തുടക്കം കുറിച്ചത്.

Sheila Hodges, Savitha Halappanavar, Michelle Harte, Miss P എന്നിവരുടെ മരണത്തിന്റെ കാരണം അബോര്‍ഷന്‍ നിയന്ത്രണ നിയമമാണെന്നായിരുന്നു ഡോക്ടര്‍ അവകാശപ്പെട്ടത്. ഗൈനക്കോളജിയുടെ ഉന്നതതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ അബോര്‍ഷന്‍ നിയമം ഇല്ലാതാക്കാന്‍ പ്രചരിപ്പിക്കുന്ന നുണകള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് No To Abortion ക്യാംപെയ്നര്‍മാര്‍ വ്യക്തമാക്കി.

ആരോഗ്യ രംഗത്ത് നിന്നും അദ്ദേഹം രാജി വയ്ക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. നുണ പ്രചാരണം നടത്തി Yes ക്യാംപെയ്നിങ്ങിന് ആക്കം കൂട്ടുന്ന ലോബികളുടെ ഭാഗമാണ് ഡോക്ടര്‍ Boylan എന്നും പ്രോലൈഫ് പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. ഡോക്ടര്‍ നടത്തിയ വിവാദ അഭിപ്രായത്തെ ഖണ്ഡിക്കുന്ന തെളിവ് നിരത്തി പ്രോലൈഫ് അംഗങ്ങള്‍ രംഗത്ത് എത്തി.

Sheila Hodgers മരണമടഞ്ഞത് 1983 മാര്‍ച്ച് 19-ന് ആയിരുന്നു. ഈ കാലഘട്ടത്തില്‍ എട്ടാം ഭരണഘടനാ ഭേദഗതി പ്രാബല്യത്തില്‍ ഇല്ലെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു. ഡോക്ടര്‍ അടുത്തതായി ചൂണ്ടിക്കാട്ടിയത് Miss P-യുടെ മരണമായിരുന്നു. ഇവരുടെ മരണത്തിന് ഗര്‍ഭധാരണവുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു. തലച്ചോര്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു ഇവര്‍ മരണപ്പെട്ടതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

അയര്‍ലണ്ടിലെ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ ഏറ്റവും കോളിളക്കം സൃഷ്ടിച്ച മരണം ആയിരുന്നു ഇന്ത്യന്‍ വംശജയായ Savitha Halappanavar-യുടെ മരണം. ഇവര്‍ക്ക് രക്തത്തിലുണ്ടായ അണുബാധ മരണത്തിന് കാരണമാവുകയായിരുന്നു. എന്നാല്‍ അബോര്‍ഷന്‍ നടത്താന്‍ കഴിയാത്തതാണ് ഇവര്‍ മരണപ്പെടാനുള്ള കാരണമെന്ന് വ്യാജ വാര്‍ത്ത ചമക്കപ്പെടുകയായിരുന്നു.

ക്യാന്‍സര്‍ ബാധിച്ചതിനാല്‍ യു.കെയില്‍ അബോര്‍ഷന് തയ്യാറെടുക്കവെയാണ് Michelle Harte മരണമടഞ്ഞത്. ഗര്‍ഭിണിയായ ഇവരെ മരുന്ന് പരീക്ഷണത്തിന് വിധേയമാക്കിയതിന്റെ ഭാഗമായാണ് മരണം സംഭവിച്ചത്. ഇത്തരത്തില്‍ മരണമടഞ്ഞ സ്ത്രീകള്‍ ഗര്‍ഭിണികള്‍ ആയിരുന്നു എന്നതിലുപരി ഇവരുടെ മരണത്തിന് ഗര്‍ഭവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.

യു.കെയിലെ അബോര്‍ഷന്‍ നിരക്കുകളെക്കുറിച്ച് ഡോക്ടര്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചു. യു.കെയില്‍ പത്തില്‍ ഒരാള്‍ മാത്രമാണ് ഗര്‍ഭഛിദ്രത്തിന് വിധേയമാവുന്നത് എന്നതായിരുന്നു ഡോക്ടറുടെ വാദം എന്നാല്‍ അബോര്‍ഷന്‍ നിയന്ത്രണങ്ങള്‍ ഇല്ലാത്ത യു,കെയില്‍ അഞ്ചില്‍ ഒരാള്‍ വീതം ഗര്‍ഭഛിദ്രം നടത്തുന്നുണ്ടെന്നാണ് ആരോഗ്യ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. യാഥാര്‍ഥ്യങ്ങള്‍ മറച്ചുവെയ്ച്ചുകൊണ്ടുള്ള ഡോക്ടറുടെ അഭിപ്രായങ്ങള്‍ ടുഗതര്‍ ഫോര്‍ യെസ് ക്യാംപെയ്നിങ്ങിനെ ശക്തിപ്പെടുത്താനാണെന്ന് പ്രോലൈഫ് അംഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

Dr. Boylan Must Resign

 

ഡികെ

Share this news

Leave a Reply

%d bloggers like this: