മഴയും-വെയിലും ഇടകലര്‍ന്ന കാലാവസ്ഥ തുടരും

ഡബ്ലിന്‍: രാജ്യത്ത് മഴയും വെയിലും ഇടകലര്‍ന്ന സമ്മിശ്ര കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഏറാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഴക്കൊപ്പം ശക്തമായ ഇടിമിന്നലും പ്രതീക്ഷിക്കാം. കഴിഞ്ഞ ആഴ്ച 9 ഡിഗ്രി മുതല്‍ 12 ഡിഗ്രി വരെ ഉയര്‍ന്ന താപനില താഴ്ന്ന് 4 ഡിഗ്രിയിലേക്ക് എത്തും. മഴക്കൊപ്പം മൂടല്‍മഞ്ഞും അടുത്ത ആഴ്ചകളില്‍ ശക്തമായേക്കും.

ലിന്‍സ്റ്ററിലും, മണ്‍സ്റ്ററിലും ഇന്ന് മഴ ശക്തമായിരുന്നു. വടക്ക്-പടിഞ്ഞാറ് ഭാഗം കേന്ദ്രീകരിച്ച് മഴയുടെ തോത് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. വരുന്ന ആഴ്ചകളിലും സമ്മിശ്ര കാലാവസ്ഥയായിരിക്കും അയര്‍ലണ്ടില്‍ അനുഭവപ്പെടുക.

ഡികെ

Share this news

Leave a Reply

%d bloggers like this: