ഇ കോളി കണ്ടെത്തി; Camembert Cheese തിരിച്ചു വിളിക്കുന്നു.

ഡബ്ലിന്‍: Camembert Cheese-ല്‍ മാരകമായ ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. Avoca സ്റ്റോര്‍ വഴി വിതരണം ചെയ്യുന്ന ചീസ് തിരിച്ചുവിളിക്കാനുള്ള നോട്ടീസ് നല്‍കിയതായി ഭക്ഷ്യ സുരക്ഷാ അതോറിറ്റി വ്യക്തമാക്കി. 2018 മേയ് 2-ആം തീയതി വരെ കാലാവധിയുള്ള 260218DSO ബാച്ച് ഉത്പന്നമാണ് തിരിച്ചെടുക്കുക. ഇത് കൈവശമുള്ള ഉപഭോക്താക്കള്‍ ഒരു കാരണവശാലും ഉത്പന്നം ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. വിസര്‍ജ്യങ്ങളില്‍ വളരുന്ന ഇ കോളി മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത് ഏറെ അപകടകരമാണ്. ഉത്പന്നം Avoca സ്റ്റോറില്‍ തിരിച്ചെത്തിക്കണമെന്നും കമ്പനി അറിയിച്ചു.

ഡികെ

Share this news

Leave a Reply

%d bloggers like this: