Grayhound ബിന്‍ ചാര്‍ജ്ജുകള്‍ വര്‍ധിപ്പിച്ചു.

ഡബ്ലിന്‍: അവശിഷ്ട ശേഖരണ കമ്പനിയായ Grayhound റീസൈക്ലിങ് ചാര്‍ജ്ജുകള്‍ വര്‍ധിപ്പിച്ചു. പാണ്ഡ, സിറ്റി ബിന്‍ തുടങ്ങിയ വെയ്സ്റ്റ് കമ്പനികള്‍ ഗ്രീന്‍ ബിന്‍ ചാര്‍ജ്ജുകള്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് Greyhound-ഉം ബിന്‍ ചാര്‍ജ്ജുകള്‍ വര്‍ധിപ്പിക്കുന്നത്. റീസൈക്ലിങ് ചാര്‍ജ്ജുകള്‍ വര്‍ധിച്ചതോടെ ബിന്‍ ചാര്‍ജ്ജുകള്‍ ഉയര്‍ത്താന്‍ നിര്‍ബന്ധിതമാവുകയായിരുന്നുവെന്ന് കമ്പനി അറിയിച്ചു.

കിലോ വെയ്സ്റ്റിന് 15 സെന്റ് നിരക്കിലാണ് ചാര്‍ജ്ജ് വര്‍ദ്ധനവ്. രാജ്യവ്യാപകമായി ഒന്നര ലക്ഷത്തോളം ഉപഭോക്താക്കളെ ചാര്‍ജ്ജ് വര്‍ദ്ധനവ് നേരിട്ട് ബാധിക്കും. അയര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വെയ്സ്റ്റ് വാങ്ങുന്നത് ചൈന നിര്‍ത്തിവെച്ചതോടെ യൂറോപ്പില്‍ ബിന്‍ ചാര്‍ജ്ജുകള്‍ കുത്തനെ ഉയരുകയായിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: