സോഫ്റ്റ് വെയര്‍ രംഗത്ത് തൊഴിലവസരങ്ങളുമായി New Relic.

ഡബ്ലിന്‍: ഡബ്ലിനില്‍ 200-ല്‍ അധികം തൊഴില്‍ വാഗ്ദാനവുമായി യു.എസ് സോഫ്റ്റ് വെയര്‍ കമ്പനി New Relic ചുവടുറപ്പിക്കുന്നു. 2014 മുതല്‍ ഡബ്ലിനില്‍ ഓഫീസുകള്‍ തുറന്ന New Relic-ന്റെ യൂറോപ്പിലെ ആസ്ഥാന കേന്ദ്രമായി ഡബ്ലിന്‍ മാറും. വരും വര്‍ഷങ്ങളില്‍ 500-ഓളം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

സെയില്‍സ്, മാര്‍ക്കറ്റിങ് രംഗത്താണ് അവസരങ്ങള്‍ ഒരുങ്ങുന്നത്. ക്ലൗഡ്-ഡിജിറ്റല്‍ ട്രാന്‍സ്‌ഫോമേഷനിലേക്ക് ചുവടുവെയ്ക്കുന്ന New Relic-ല്‍ ജോലി ലഭിക്കുന്നവര്‍ക്ക് കരിയറിലെ മികച്ച നേട്ടം കൈവരിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദമോ, ഡിപ്ലോമയോ നേടിയവര്‍ക്ക് അപേക്ഷിക്കാം.

ഡികെ

Share this news

Leave a Reply

%d bloggers like this: