മേയ് 27 ന് വാട്ടര്‍ഫോര്‍ഡില്‍ ‘ഏകദിന സെവന്‍സ് ഫുട്‌ബോള്‍ മേള ‘

വാട്ടര്‍ ഫോഡ് ടൈഗര്‍സ് സംഘടിപ്പിക്കുന്ന ‘ഏകദിന സെവന്‍സ് ഫുട്‌ബോള്‍ മേള ‘ മേയ് 27നു വാട്ടര്‍ഫോഡ് ബാലിഗണ്ണര്‍ ഇന്‍ഡോര്‍ സ്റ്റെഡിയത്തില്‍ വെച്ച് നടത്തപെടും . ആസ്‌ട്രോ ടര്‍ഫിലാണ് ഈ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിക്കുകയുണ്ടായി.
അണ്ടര്‍ 30 ,30 പ്ലസ് എന്നീ രണ്ടു വിഭാഗങ്ങളിലായിട്ടാണ് സെവന്‍സ് ഫുട്‌ബോള്‍ മേള സംഘടിപ്പിച്ചിരിക്കുന്നത് .അയര്‍ലണ്ട് മലയാളികള്‍ക്ക് പുത്തന്‍ ഉണര്‍വ് പകരുന്ന തരത്തില്‍ തന്നെയാണ് സംഘാടകര്‍ ഈ മേള ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുമായി ബന്ധപെടെണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.

നിര്‍മല്‍ : 0877989099

Share this news

Leave a Reply

%d bloggers like this: