ക്രാന്തിയുടെ മെയ് ദിന അനുസ്മരണത്തിനായി സീതാറാം യെച്ചൂരി അയര്‍ലണ്ടില്‍ എത്തുന്നു

ക്രാന്തി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ മെയ്ദിന അനുസ്മരണത്തിനു മുഖ്യ പ്രഭാഷകന്‍ ആയി സി പി എം അഖിലേന്ത്യാ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി എത്തുന്നു. ‘ആഗോളതലത്തില്‍ ഉയര്‍ന്നു വരുന്ന വംശീയതയില്‍ അധിഷ്ഠതമായ ദേശീയതയുടെ കാലത്ത് തൊഴിലാളി പ്രസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ‘ എന്ന വിഷയത്തില്‍ സഖാവ് യെച്ചൂരി മുഖ്യപ്രഭാഷണം നടത്തും. ആദ്യമായിട്ട് അയര്‍ലണ്ടില്‍ സീതാറാം യെച്ചൂരി എത്തുന്നത്. ഫാസിസ്റ്റ് വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് ഇന്ത്യയിലെ സി പി എമ്മിനെ നയിക്കാന്‍ വീണ്ടും അവസരം ലഭിച്ച സഖാവ് യെച്ചൂരിയെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. മെയ് നാലാം തീയതി വൈകിട്ട് ആറരക്ക് സ്റ്റില്ലോര്‍ഗന്‍ ടാബോള്‍ട്ട് ഹോട്ടലില്‍ വച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സിലറും വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവുമായ എല്ലിസ് റയാനും സോളിഡാരിറ്റി പാര്‍ട്ടി നേതാവും സിറ്റി കൗണ്‍സിലറും ആയ മാറ്റ് വെയിനും ഐറിഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ആയ യൂജിന്‍ മക്കാര്‍ട്ടനും പങ്കെടുത്തു സംസാരിക്കും..

തുടര്‍ന്ന് നടക്കുന്ന കലാ വിരുന്നില്‍ ഐഡന്‍ മര്‍ഫിയും ഫിയോണ ബോള്‍ജെറും അയര്‍ലണ്ടിലെയും ഇന്ത്യയിലെയും ശബ്ദങ്ങളും വാക്കുകളും സമനയിപ്പിച് നടത്തുന്ന സംഗീതം കവിതാ ആലാപനവും തുടര്‍ന്ന് അയര്‍ലണ്ടിലെ പ്രമുഖ കലാകാരന്‍ ആയ ഫ്രാങ്ക് അലനും സംഘവും ജെയിംസ് കൊണോലിയുടെ ജീവിതത്തെ ആസ്പദമാക്കി നടത്തുന്ന മെയ് മാസത്തിലെ പന്ത്രണ്ടു ദിവസങ്ങള്‍ എന്ന കലാ വിരുന്നും സംഘടിപിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: