ഡാന്‍ഡല്‍ക്കില്‍ ചൈനീസ് ബയോ ഫാര്‍മ കമ്പനി തൊഴിലവസരങ്ങള്‍ ഒരുക്കുന്നു.

ലോത്ത്: ചൈനീസ് മരുന്ന് നിര്‍മ്മാണ കമ്പനിയായ വൂക്‌സി ബയോളജിക്സ്സില്‍ അവസരങ്ങളില്‍. മരുന്ന് നിര്‍മ്മാണ മേഖലയില്‍ 325 മില്യണ്‍ യൂറോ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്ന കമ്പനിയില്‍ നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പെടെ 1000-ല്‍ അധികം ഒഴിവുകളാണ് വരാന്‍ ഇരിക്കുന്നത്. നിലവില്‍ 400 ഓളം പേര്‍ക്കാണ് അവസരങ്ങള്‍. ബയോഫാര്‍മ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.

ഐ.ഡി.എ-യുടെ സാമ്പത്തിക സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതിയില്‍ ഡാന്‍ഡല്‍ക്കില്‍ ഉള്ളവര്‍ക്കായിരിക്കും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത്. മരുന്ന് വിപണിയെ ലക്ഷ്യം വെച്ച് ലോകോത്തര മരുന്ന് നിര്‍മ്മാണ കമ്പനിയുടെ പ്രധാന കേന്ദ്രമാണ് ഡാന്‍ഡല്‍ക്ക്-ദ്രോഗിഡ കോറിഡോര്‍.

ഡികെ

Share this news

Leave a Reply

%d bloggers like this: