സ്‌ഫോടക വസ്തുവെന്ന് സംശയം: ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷാ ശക്തമാക്കി

ഡബ്ലിന്‍: കൊണോലി സ്റ്റേഷനില്‍ ഉണ്ടായ സമാന സാഹചര്യത്തിന് ഇന്നലെ ഡബ്ലിന്‍ എയര്‍പോര്‍ട്ടും സാക്ഷ്യം വഹിച്ചു. സെക്യൂരിറ്റി സ്‌ക്രീനിങിനിടെയില്‍ സ്‌ഫോടക വസ്തുവെന്ന് സംശയം ജനിപ്പിക്കുന്ന വസ്തു കണ്ടെത്തിയത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പരിഭ്രാന്തിപരത്തി. ആര്‍മി ഡിസ്‌പോസിബിള്‍ ടീം എത്തി വസ്തു പരിശോധനക്കായി ശേഖരിച്ചു. എന്നാല്‍ ഇതേ തടുര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ധാക്കിയിട്ടില്ലെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് വ്യക്തമാക്കി.

കണ്ടെത്തിയ വസ്തുവിന്റെ സൂക്ഷ്മ പരിശോധന ആര്‍മി ഡിസ്‌പോസിബിള്‍ സെന്ററില്‍ നടന്നുവരികയാണ്. റെയില്‍വേ സ്റ്റേഷനിലും എയര്‍പോര്‍ട്ടിലും ഉണ്ടായ സംശയാസ്പദമായ സമാന സാഹചര്യങ്ങളെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ് നല്‍കുന്നു. സംഭവത്തെ തടുര്‍ന്ന് എയര്‍പോര്‍ട്ടില്‍ സുരക്ഷാ ശക്തമാക്കിയതായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു.

ഡികെ

Share this news

Leave a Reply

%d bloggers like this: