ഫ്‌ലൂറൈഡിന്റെ അംശം ശരീരത്തിന് ഹാനികരമല്ലെന്ന് പഠന റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഭക്ഷണത്തിലൂടെയും, വെള്ളത്തിലൂടെയും മനുഷ്യ ശരീരത്തിലെത്തുന്ന ഫ്‌ളൂറൈഡ് ദോഷഫലങ്ങള്‍ ഉണ്ടാകില്ലെന്ന് പഠനങ്ങള്‍. ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലന്‍ഡ് ദീര്‍ഘകാലമായി നടത്തിയ പഠന ഗവേഷണ ഫലമാണ് പുതിയ കണ്ടെത്തല്‍. പൊതു ജലവിതരണ കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന ഫ്‌ലൂറൈഡാണ് പ്രധാനമായും മനുഷ്യ ശരീരത്തില്‍ എത്തുന്നത്. ചില ഭക്ഷണ സാധനങ്ങളിലും, ടൂത്ത് പേസ്റ്റിലും ഈ രാസവസ്തുവിന്റെ സാന്നിദ്ധ്യമുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദ്ദേശിക്കുന്ന അളവില്‍ കൂടുതല്‍ ശരീരത്തില്‍ എത്തുന്നത് അപകടകരമാകുമെന്നും പഠന ഫലങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിയന്ത്രിത അളവില്‍ ഉള്ള ഈ രാസവസ്തു ദന്ത രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുമെന്നും ഗവേഷണത്തില്‍ കണ്ടെത്തി.

ഡികെ

Share this news

Leave a Reply

%d bloggers like this: