മധുരപാനീയങ്ങള്‍ക്ക് മധുരം കൂടിയാല്‍ വില കയ്ക്കും

ഡബ്ലിന്‍: ശീതള പാനീയങ്ങളില്‍ മധുരം നിയന്ത്രണ വിധേയമാക്കുന്ന ഷുഗര്‍ ടാക്‌സ് നിലവില്‍ വന്നു. 100 മില്ലീലിറ്റര്‍ പാനീയത്തില്‍ 5 ഗ്രാമില്‍ കൂടുതല്‍ പഞ്ചസാര ചേര്‍ന്നാല്‍ നികുതി നല്‍കേണ്ടി വരും. 5 ഗ്രാമിനും 8 ഗ്രാമിനും ഇടയില്‍ മധുരമുള്ള പാനീയങ്ങള്‍ക്ക് ഒരു ലിറ്ററിന് 20 സെന്റ് എന്ന തോതില്‍ അധിക നിരക്ക് ഈടാക്കും. 8 ഗ്രാമില്‍ കൂടുതല്‍ പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ക്ക് 30 സെന്റ് നികുതി നല്‍കണം.

വെള്ളവും ജൂസും ചേരുന്ന പാനീയങ്ങള്‍, കാര്‍ബണേറ്റഡ് വാട്ടര്‍, എനര്‍ജി ആന്‍ഡ് സ്‌പോര്‍ട്‌സ് ഡ്രിങ്കുകള്‍ എന്നിവയാണ് നികുതിയുടെ പരിധിയില്‍പ്പെടുന്ന പാനീയങ്ങള്‍. പലതരത്തിലുള്ള സ്‌കോഷുകള്‍ക്കും സിറപ്പുകള്‍ക്കും ഇത് ബാധകമായിരിക്കും. മധുരം ചേര്‍ക്കാത്ത ഫ്രഷ് ജൂസുകള്‍ക്ക് വില കുറയും. എന്നാല്‍ ബ്രാന്‍ഡഡ് പാനീയങ്ങളായ കൊക്കക്കോള, പെപ്‌സി, ക്ലബ് ഓറഞ്ച്, റെഡ്ബുള്‍, മോണ്‍സ്റ്റര്‍ തുടങ്ങിയവക്ക് വില കൂടും.

പാല്‍ ഉല്‍പ്പന്നങ്ങളെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഐസ്‌ക്രീമുകള്‍ക്കും നികുതി ഈടാക്കില്ല. ഡയറി ഉല്‍പ്പന്നങ്ങളില്‍ ആരോഗ്യം പ്രധാനം ചെയ്യുന്ന കാല്‍സ്യം, പ്രോട്ടീന്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയതിനാല്‍ നികുതിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ആരോഗ്യ രംഗത്ത് ഐറിഷ് സര്‍ക്കാര്‍ നടത്തിയ പുത്തന്‍ കാല്‍വെയ്പ്പിനെ സ്വാഗതം ചെയ്യുന്നതായി ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍, ആന്റി ഡയബെറ്റിസ് സംഘടനകള്‍ അറിയിച്ചു.

ഡികെ

Share this news

Leave a Reply

%d bloggers like this: