കാര്‍ ടെക്നോളജി കമ്പനി ആപ്റ്റീവ് ഡബ്ലിനിലേക്ക്: സാങ്കേതിക രംഗത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കും.

ഡബ്ലിന്‍: കാര്‍ ടെക്നോളജി കമ്പനിയായ ആപ്റ്റിവ് യു.കെയില്‍ നിന്നും ആസ്ഥാനം ഡബ്ലിനിലേക്ക് മാറ്റുന്നു. ബ്രക്സിറ്റ് വരുന്നതോടെ യൂറോപ്യന്‍ ആസ്ഥാനം അയര്‍ലണ്ടിലേക്ക് മാറ്റുന്ന ബിസിനസ്സ് സ്ഥാപനങ്ങളില്‍ ഒന്നാണ് ആപ്റ്റീവ്. സെല്‍ഫ് ഡ്രൈവിങ് സാങ്കേതികത കൈവശമുള്ള ആപ്റ്റിവിന്റെ കടന്നുവരവ് അയര്‍ലണ്ടില്‍ വാഹന മേഖലയില്‍ പുത്തന്‍ ഉണര്‍വ് നല്‍കും. ഇതോടൊപ്പം തൊഴിലവസരങ്ങളും വര്‍ധിക്കും.

ഐ.ടി, നിര്‍മ്മാണം, വിതരണം, സാമ്പത്തികം, നിയമോപദേഷ്ടാവ് തുടങ്ങിയ തസ്തികകളിലേക്ക് 150-ല്‍ പരം ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്തിരുന്നു. 2018 അവസാനത്തോടെ 100-ല്‍ പരം ഒഴിവുകളാണ് കമ്പനിയില്‍ വരാനിരിക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: