ഡബ്ലിനില്‍ വാടക നിരക്ക് വീണ്ടും കുതിപ്പിലേക്ക്; സമീപ ഭാവിയില്‍ വസ്തു വില കുറയില്ലെന്നും സൂചന

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വസ്തു വാടക നിരക്കില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. മാര്‍ച്ച് അവസാനത്തോടെ രാജ്യത്തെ ശരാശരി വാടക നിരക്ക് 11.5 ശതമാനമായി ഉയര്‍ന്നു. അയര്‍ലണ്ടില്‍ പരിമിത സൗകര്യങ്ങളുള്ള വീട് ലഭിക്കുന്നതിന് ശരാശരി 1261 യൂറോ നല്‍കണം.

2017-ന് ശേഷം പ്രധാന നഗരങ്ങളിലെല്ലാം പ്രതിമാസം 232 യൂറോ വീതമാണ് വര്‍ദ്ധനവ് ഉണ്ടായത്. വീട് വാങ്ങാനിരിക്കുന്നവര്‍ക്കും ഇത് നല്ല സമയമല്ലെന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മോര്‍ട്ട് ഗേജ് പദ്ധതി മാത്രമാണ് ആകെയുള്ള ആശ്വാസം. അതും മാനദണ്ഡങ്ങളില്‍ മാറ്റം വരുന്നവര്‍ക്ക് ലോണ്‍ ലഭിക്കുന്നതിനും ബുദ്ധിമുട്ട് നേരിടുകയാണ്.

ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന വസ്തു വാടക നിരക്കുകള്‍ അനുഭവപ്പെടുന്ന ഡബ്ലിനില്‍ സമീപ ഭാവിയിലും വില കുത്തനെ ഉയരുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രോപ്പര്‍ട്ടി വെബ്സൈറ്റായ daft.ie പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ഡബ്ലിനില്‍ കുറഞ്ഞ വാടക നിരക്ക് 1875 യൂറോ ആണ്. ഇത്തരം വാടക വീടുകളില്‍ ചിലതിന് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമല്ല.

ഡബ്ലിനില്‍ വാടക നിരക്ക് കുത്തനെ ഉയരുമ്പോള്‍ ഐറിഷ് നഗരങ്ങളില്‍ വെച്ച് കുറഞ്ഞ നിരക്ക് വാട്ടര്‍ഫോര്‍ഡില്‍ മാത്രമാണ് ലഭ്യമാവുന്നത്. എന്നാല്‍ വാടക വളര്‍ച്ച നിരക്ക് വര്‍ദ്ധനവില്‍ ഏറ്റവും മുന്നില്‍ ലീമെറിക്ക് നഗരമാണ്. ഒരു വര്‍ഷത്തിനുള്ളില്‍ തുടര്‍ച്ചയായി വാടക വര്‍ധിച്ച നഗരവും ലീമെറിക് തന്നെയാണ്.

ഐറിഷ് നഗരങ്ങളിലെ വാടക വളര്‍ച്ച നിരക്കുകള്‍:
ഡബ്ലിന്‍ – 1875 യൂറോ -12.4%
കോര്‍ക്ക് – 1210 യൂറോ – 9.3%
ഗാല്‍വേ – 1113 യൂറോ – 13.6%
ലീമെറിക്ക് – 1044 യൂറോ – 17.1%
വാട്ടര്‍ഫോര്‍ഡ് – 868 യൂറോ – 14.6%

ഡികെ

Share this news

Leave a Reply

%d bloggers like this: