ഫാസ്റ്റഫുഡ് ശീലം വന്ധ്യത ഉണ്ടാക്കുമെന്ന് പഠനങ്ങള്‍

ഡബ്ലിന്‍: ഫാസ്റ്റഫുഡ് ശീലമാക്കുന്നവരില്‍ ഗഭധാരണം വൈകുമെന്ന് ഗവേഷകര്‍. യു.കെ, അയര്‍ലന്‍ഡ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ ദമ്പതിമാര്‍ക്കിടയില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ ജേണലാണ് പുറത്തുവിട്ടത്. ഭക്ഷണ ശീലങ്ങള്‍ വന്ധ്യതക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുകയാണ് ഗവേഷക സംഘം.

പഴവര്‍ഗങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണം കഴിക്കുന്നവരില്‍ ഗര്‍ഭധാരണം വൈകുന്നില്ലെന്ന് കണ്ടെത്തി. ഭക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ചുകൊണ്ടുള്ള പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. യൂണിവേഴ്‌സിറ്റി ഓഫ് അഡലൈഡ്-ലെ പ്രൊഫസര്‍ ക്ലയര്‍ റോബോര്‍ട്ട് എന്ന ഗവേഷകനാണ് ഇത്തരത്തിലൊരു പഠനത്തിന് നേതൃത്വം നല്‍കിയത്.

വന്ധതയെയും ഭക്ഷണത്തെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ശാസ്ത്ര ലോകത്തിന്റെ പുത്തന്‍ കാല്‍വെപ്പ് കൂടിയാണ് പഠന ഫലം. വിറ്റാമിന്‍-ഇ ഉള്‍പ്പെടുന്ന ഫലവര്‍ഗങ്ങള്‍ തിരഞ്ഞെടുത്ത് കഴിക്കുന്നത് ഏറെ ഗുണകരമാണെന്നും ഗവേഷണസംഘം വിലയിരുത്തി.

ഡികെ

Share this news

Leave a Reply

%d bloggers like this: