ഉത്തരേന്ത്യയില്‍ പൊടിക്കാറ്റിലും ഇടിമിന്നലിലും കനത്ത നാശം; രാജ്യത്ത് മരിച്ചവരുടെ എണ്ണം 124 ആയി; കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് ശക്തമായ കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 124 ആയി. കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളില്‍ മേയ് 5 മുതല്‍ ഏ7 വരെ അതിശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരേന്ത്യയില്‍ അതിശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. സ്ഥിതിഗതികളുടെ തീവ്രത മുന്‍കൂട്ടി അറിയിക്കുന്നതില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പരാജയപ്പെട്ടെന്ന് ഉത്തര്‍പ്രദേശില്‍ നിന്ന് ആരോപണവും ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശില്‍ 73 പേര്‍ മരിക്കുകയും 91 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജസ്ഥാനില്‍35 പേര്‍ മരിക്കുകയും 209 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹൈദരാബാദില്‍ 6 പേര്‍ മരിച്ചു. തെലങ്കാനയില്‍ 2 മരണം രേഖപ്പെടുത്തി. കേരളം ,പശ്ചിമബംഗാള്‍, അസം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍,മിസോറാം,ത്രിപുര,ഒഡീഷ,കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് രണ്ട് ദിവസത്തേക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്.

മണിക്കൂറില്‍ 100 കിലോ മീറ്റലേറെ വേഗത്തിലുള്ള കാറ്റാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഹാര താണ്ഡവമാടിയത്. കാറ്റിനൊപ്പം ശക്തമായ ഇടിമിന്നലും പേമാരിയും ദുരന്തത്തിന്റെ ആക്കം വര്‍ദ്ധിപ്പിച്ചു. കാറ്റ് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യമാക്കി നൂറുകിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുകയാണ്. ഡല്‍ഹി-പഞ്ചാബ് മേഖലകളില്‍ കൂടിയാകും ഇത് കടന്നുപോവുക. ഈ മേഖലകളില്‍ മഴ ശക്തിപ്രാപിച്ചേക്കും. ദുരന്തത്തിന്റെ ആക്കം കുറയ്ക്കുന്നതിനായി ദുരന്തനിവാരണസേനയുടെ അധികയൂണിറ്റുകളെ ഇതിനൊടകംതന്നെ സംസ്ഥാനങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പൊടിക്കാറ്റ് ഏറ്റവും കൂടുതല്‍ ദുരന്തം വിതച്ച ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍ ഇടവേളകളില്‍ വീശിയടിക്കുന്ന പൊടിക്കാറ്റ് രക്ഷാപ്രവര്‍ത്തനത്തെയും ബാധിച്ചിരിക്കുകയാണ്.

https://www.youtube.com/watch?v=G6KSUBsvav8

 

ഡികെ

Share this news

Leave a Reply

%d bloggers like this: