വംശീയ വിദ്വേഷം : ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ യുഎസ് പൗരന് ജീവപര്യന്തം തടവ്

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ ശ്രീനിവാസ് കുച്ച്‌ബോട്‌ലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം. യു.എസ് നേവി ഉദ്യോഗസ്ഥനയിരുന്ന അദം പുരന്‍ടണിനെയാണ് ശിക്ഷിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

കൊലപാതകത്തിനുള്ള പരമാവധി ശിക്ഷയായ ജീവപര്യന്തവും കുച്ച്‌ബോട്?ലയുടെ സുഹൃത്തിനെ വധിക്കാന്‍ ശ്രമിച്ചതിന് 165 വര്‍ഷം തടവും പ്രതി അനുഭവിക്കണം. കന്‍സാസിലെ ഫെഡറല്‍ ജഡ്?ജിയാണ്? കേസില്‍ നിര്‍ണായക വിധി പ്രസ്?താവിച്ചത്. ശ്രീനിവാസിന്റെ ഭാര്യ സുനയന ദുമാല വിധിയെ സ്വാഗതം ചെയ്തു. കൊലയാളിക്ക് കടുത്ത ശിക്ഷ കിട്ടിയതു കൊണ്ട് തനിക്ക് തന്റെ ഭര്‍ത്താവിനെ തിരിച്ചു കിട്ടില്ലെന്നറിയാമെങ്കിലും വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ സന്ദേശം നല്‍കാന്‍ ഈ ശിക്ഷാവിധിക്ക് സാധിക്കുമെന്നതില്‍ ആശ്വാസമുണ്ടെന്ന് ശ്രീനിവാസിന്റെ ഭാര്യ എംഎസ് ദുമാല പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22നാണ് കന്‍സാസ് സിറ്റിക്കു സമീപമുള്ള ഓസിസ്റ്റന്‍സ് ബാര്‍ ആന്‍ഡി ഗ്രില്ലിലാന്റിലാണ് ശ്രീനിവാസിനെ വെടിവെച്ച് കൊന്നത്. അലോക് മഡസാനി എന്ന സുഹൃത്തിനും സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരോടും അമേരിക്ക വിടണമെന്ന് ആക്രോശിച്ചായിരുന്നു കൊലപാതകം.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: