ഐറിഷ് സ്‌കൂളുകളില്‍ സി.പി.ആര്‍ ട്രെയിനിങ് പദ്ധതി

ഡബ്ലിന്‍: ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ ചരിത്രപരമായ സി.പി.ആര്‍ (cardio pulmonary resuscitation) ഫോര്‍ സ്‌കൂള്‍ പദ്ധതിക്ക് ഈ വര്‍ഷം തുടക്കമാകും. രാജ്യത്തെ 365,000 സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കാണ് സി.പി.ആര്‍ പരിശീലനം നല്‍കുക. ബാങ്ക് ഓഫ് അയര്‍ലന്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ ജീവന്‍ രക്ഷാ പരിശീലനത്തിന് നേത്യത്വം നല്‍കുന്നത് ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷനിലെ വിദഗ്ധരായിരിക്കും.അയര്‍ലണ്ടില്‍ ഓരോ വര്‍ഷവും 5000 ആളുകളാണ് ഹൃദയാഘാദം മൂലം മരണപ്പെടുന്നത്.

ഹൃദയാഘാദ സമയത്ത് പരിശീലനം ലഭിച്ച ഒരാള്‍ സി,പി.ആര്‍ എടുക്കുന്നത് രോഗിയുടെ ജീവന്‍ രക്ഷപെടാനുള്ള സാധ്യത 70 ശതമാനത്തോളം വര്‍ധിപ്പിക്കുമെന്ന് ഹാര്‍ട്ട് ഫൌണ്ടേഷന്‍ ചൂണ്ടിക്കാട്ടുന്നു. സ്‌കൂളുകളില്‍ ഒരു പീരീഡ് ഇതിനുവേണ്ടി മാറ്റിവെച്ചായിരിക്കും പദ്ധതി നടപ്പാക്കുക. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജീവന്‍ രക്ഷാ പരിശീലന പരിപാടി ആരംഭിക്കുന്നതിനു മുന്‍കൈ എടുത്ത ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷന് അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ വന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഡി കെ

Share this news

Leave a Reply

%d bloggers like this: