അയര്‍ലണ്ടിലെ ആദ്യ പ്ലാസ്റ്റിക് സ്‌ട്രോ ഫ്രീ നഗരമൊരുങ്ങുന്നു

മായോ: അയര്‍ലണ്ടിലെ ആദ്യ പ്ലാസ്റ്റിക് സ്‌ട്രോ വിമുക്ത നഗരമെന്ന ബഹുമതി വെസ്റ്റ് പോര്‍ട്ടിന് ലഭിക്കും. വെസ്റ്റ് പോര്‍ട്ട് ടൈഡി ടൌണ്‍ കമ്മിറ്റിയുടേതാണ് പ്ലാസ്റ്റിക് സ്‌ട്രോ നിരോധിക്കാനുള്ള തീരുമാനം. 2018 -ല്‍ മികച്ച ടൈഡി ടൌണ്‍ മത്സരത്തിന് പങ്കെടുക്കാന്‍ തയ്യാറെടുക്കുകയാണ് മയോയിലെ ഈ പട്ടണം. ജൂണ്‍ 1 മുതല്‍ പ്ലാസ്റ്റിക് സ്‌ട്രോ നിരോധനം പ്രാബല്യത്തില്‍ വരും.

പ്ലാസ്റ്റിക്കിന്റെ പകരം പരിസ്ഥിതി സൗഹൃദമായ പദാര്‍ത്ഥങ്ങള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട സ്‌ട്രോ ഉപയോഗവും ആരംഭിക്കും. വെസ്റ്റ് ഫോര്‍ട്ടിലെ എല്ലാ വ്യാപാര സ്ഥലങ്ങളിലും ഇത് പ്രവര്‍ത്തികമാക്കും. ടൗണിലെ കോഫി ഷോപ്പുകള്‍, ടേക്ക് എവേ, സൂപ്പര്‍ മാര്‍ക്കറ്റുകളും പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമാകും. മത്സരത്തില്‍ പങ്കെടുക്കുന്നതോടൊപ്പം തീരദേശ നഗരമായ വെസ്റ്റ് പോര്‍ട്ടിലെ പരിസ്ഥിതി വന്യജീവി സംരക്ഷണവും ഉറപ്പാക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

ഡികെ

Share this news

Leave a Reply

%d bloggers like this: