സ്‌കൂള്‍ പ്രവേശനത്തിന് മത ചടങ്ങുകള്‍ ആവശ്യമില്ല; പുതിയ സ്‌കൂള്‍ അഡ്മിഷന്‍ നിയമം അടുത്ത വര്‍ഷം മുതല്‍

ഡബ്ലിന്‍: ഐറിഷ് സ്‌കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കാന്‍ മതാചാര ചടങ്ങുകള്‍ നടത്തണമെന്ന നിബന്ധന അടുത്ത വര്‍ഷം മുതല്‍ ഇല്ലാതാവും. മതത്തിന്റെ പേരില്‍ ആരും അവഗണിക്കപ്പെടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രട്ടന്‍ അറിയിച്ചു. സ്‌കൂള്‍ അഡ്മിഷന്‍ ബില്ലിന് ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ചതോടെ ഇത് നിയമമായി മാറും.

അഡ്മിഷന്‍ ലഭിക്കാന്‍ മത ചടങ്ങുകള്‍ നിര്‍ബന്ധമല്ലാതാക്കുന്ന നിയമത്തെ രാജ്യത്തെ കത്തോലിക്കാ നേതൃത്വം നേരെത്തെ സ്വാഗതം ചെയ്തിരുന്നു. ചില സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന പരാതികള്‍ ലഭിച്ചതോടെയാണ് അഡ്മിഷന്‍ നിയമങ്ങള്‍ക്ക് മാറ്റം വരുത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുത്തത്. എല്ലാത്തരത്തിലുമുള്ള സമൂഹത്തെയും ഉള്‍ക്കൊണ്ട ചരിത്രമാണ് അയര്‍ലന്‍ഡിന് ഉള്ളതെന്നും, വിദ്യാഭ്യാസ കാര്യത്തിലും അതുതന്നെ നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: