വിക്കിഫിലന്‍ കേസില്‍ രഹസ്യ വിചാരണ ആവശ്യപ്പെട്ട് യു.എസ് ലാബ്

ഡബ്ലിന്‍: ഗര്‍ഭാശയ ക്യാന്‍സര്‍ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട് വിവാദത്തില്‍ അകപ്പെട്ട യു.എസ് ക്ലിനിക്കല്‍ ലബോറട്ടറി ,വിക്കി ഫിലന്‍ കേസില്‍ രഹസ്യ വിചാരണ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഫിലന്‍ കേസ് പുറത്തു വന്നതിനെ തുടര്‍ന്ന് ആയിരകണക്കിന് ആളുകളുടെ ടെസ്റ്റ് വിവരങ്ങളില്‍ അപാകത ഉള്ളതായി കണ്ടെത്തിയിരുന്നു.

എച്.എസ്.സി യുടെ അഫിലിയേഷന്‍ ഉള്ള ക്ലിനിക്കല്‍ പാത്തോളജി ലബോറട്ടറിയാണ് നിയമ നടപടി നേരിടുന്നത്. ടെസ്റ്റുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആരോഗ്യ വകുപ്പ് യു.കെ യില്‍ നിന്നുള്ള വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു.അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസിന്റെ രഹസ്യ വിചാരണ അംഗീകരിക്കാനാവില്ലെന്ന് സ്റ്റേറ്റ് ക്ലെയിം ഏജന്‍സി ഡയറക്ടര്‍ സിയാറന്‍ ബ്രീന്‍ വ്യക്തമാക്കി. വന്‍ തോതില്‍ പ്രതിസന്ധി സ്ര്യഷ്ടിച്ച കേസിന്റെ വിചാരണ രഹസ്യമാക്കി വെയ്ക്കുന്നത് ജനങ്ങളുടെ അവകാശത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി

ഡികെ

Share this news

Leave a Reply

%d bloggers like this: