ട്രംപ് – കിം ഉച്ചകോടിക്കു മുന്നോടിയായി ഉത്തര കൊറിയ തടങ്കലിലാക്കിയിരുന്ന മൂന്ന് അമേരിക്കന്‍ പൗരന്മാരെ മോചിപ്പിച്ചു

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും, ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉനും തമ്മില്‍ ചരിത്രം കുറിക്കുന്ന കൂടിക്കാഴ്ച ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടക്കാനിരിക്കെ, ഉത്തര കൊറിയ തടങ്കലിലാക്കിയിരുന്ന മൂന്ന് അമേരിക്കന്‍ പൗരന്മാരെ വിട്ടയച്ചു. ഉച്ചകോടിക്കു മുന്നോടിയായി ഉത്തര കൊറിയയില്‍ ആറാഴ്ചയ്ക്കുള്ളില്‍ വീണ്ടും സന്ദര്‍ശനത്തിന് എത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോമ്പിയോയ്ക്കൊപ്പം മൂവരും അമമേരിക്കയിലേക്കു മടങ്ങി. ആന്‍ഡ്രൂസ് എയര്‍ഫോഴ്സ് വിമാനത്താവളത്തില്‍ ഇവരെ സ്വീകരിക്കുവാന്‍ നേരിട്ട് എത്തുമെന്ന് ട്രമ്പ് ട്വീറ്റ് ചെയ്തു. ഉച്ചകോടിക്കു മുമ്പ് സൗഹൃദ അന്തരീക്ഷം വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

രാജ്യദ്രോഹ കുറ്റമാരോപിച്ച ജയിലിലടച്ച ഇവരെ ലേബര്‍ ക്യാമ്പിലേക്ക് അയച്ചിരിക്കുകയായിരുന്നു. കിം ഹാക് സോംഗ്, ടോണി കിം, കിം ഡോംഗ് ചുള്‍ എന്നിവരാണ് മോചിക്കപ്പെട്ടത്. മൂവര്‍ക്കും നടന്ന് വിമാനത്തില്‍ കയറാന്‍ കഴിഞ്ഞുവെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. തടങ്കലിലാക്കിയവരുടെ ആരോഗ്യം കുഴപ്പമില്ലെന്നു കരുതുന്നുവെന്ന് ട്രമ്പ് ട്വീറ്റ് ചെയ്തു, ഉച്ചകോടിക്കുള്ള വേദി തീരുമാനിച്ചുവെന്നും കൊറിയകള്‍ക്ക് മധ്യേയുള്ള ഡീ മിലിട്ടറൈസ്ഡ് സോണ്‍ അല്ലെന്നും, മൂന്നു ദിവസത്തിനുള്ളില്‍ വേദി പ്രഖ്യാപിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

https://twitter.com/realDonaldTrump/status/994192995737096192

ക്രിസ്ത്യന്‍ മിഷനറിയായ കിം ഹാക് സോംഗിനെ കഴിഞ്ഞ മേയിലാണ് രാജ്യദ്രേഹ കുറ്റമാരോപിച്ച് ജയിലിലടച്ചത്. പ്ലോംഗ് യാംഗ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ (പി.യു.എസ്.ടി) പരീക്ഷണ ഫാം തുടങ്ങാന്‍ കിം തയാറെടുപ്പുകള്‍ നടത്തിയിരുന്നു. പി.യു.എസ്.ടി യില്‍ തന്നെ പ്രവര്‍ത്തിച്ചിരുന്ന ടോണി കിമ്മിനെ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ചാരവൃത്തി ആരോപിച്ച് തടങ്കലിലാക്കിയത്. കിം ഡോംഗ് ചുളിനെ ചാരവൃത്തി ആരോപിച്ച് തടങ്കലിലാക്കിയത് 2015 ലാണ്. പത്തു വര്‍ഷത്തെ കഠിന ജോലിയാണ് അദ്ദേഹത്തിനു ശിക്ഷയായി നല്‍കിയത് . മോചനം ലഭിച്ചവരുടെ കുടുംബാംഗങ്ങള്‍ പ്രസിഡന്റ് ട്രമ്പിനും, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നന്ദി രേഖപ്പെടുത്തി.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: