കേരളാഹൗസ് കിഡ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ 4 ന്

ജൂണ്‍ പതിനാറിന് നടക്കുന്ന കേരളാഹൗസ് കാര്‍ണിവലിനു മുന്നോടിയായി ജൂണ്‍ നാലിന് കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള ഫുട്‌ബോള്‍മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത് ,അയര്‍ലണ്‍ണ്ടില്‍ ഫുട്‌ബോള്‍ പ്രതിഭകളെ തിരിച്ചറിയുകയും വളര്‍ത്തിക്കൊണ്ടു വരാനുള്ള പ്രോത്സാഹനം നല്‍കുകയും ചെയ്യുക എന്ന നല്ല ഉദ്ദേശത്തോടുകൂടി കേരളാഹൗസ് സം ഘ ടിപ്പിച്ചിരിക്കുന്ന രണ്ടാമത് കുട്ടികളുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ മാസം നാലാംതീയതി ബാങ്ക് അവധി ദിവസം രാവിലെ ഒന്‍പതു മണി മുതല്‍ വാര്‍ഡ് ഇന്‍ഡോര്‍ ആസ്‌ട്രോ സ്റ്റേഡിയത്തില്‍ വച്ചു നടത്തപ്പെടുന്നു.

ആറു മുതല്‍ പത്തു വരെയും, പത്തു മുതല്‍ പതിനഞ്ചു വരെയും ഉള്ള രണ്ടു ഗ്രൂപ്പുകളില്‍ ഫൈവ് എ സൈഡ് ആയാണു കുട്ടികളെ തരം തിരിച്ചിരിക്കുന്നത്. എം ഫിഫ്റ്റിയില്‍ ഫിംഗ്ലസ് എക്‌സിറ്റില്‍ നിന്നും പത്തു മിനിട്ടു മാത്രം സഞ്ചരിച്ചാല്‍ സ്റ്റേഡിയത്തില്‍ എത്താം. കേരളാ ഹൗസിന്റെ എല്ലാ അഭ്യുദയ കാംഷികളെയും കുട്ടികളുടെ ഈ മെഗാ ടൂര്‍ണമെന്റ് കാണുന്നതിനും വരും തലമുറയെ പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്‌ട്രേഷനും ഈ നമ്പറുകളില്‍ ബന്ധപ്പെടുക.

പവല്‍ കുറിയാക്കോസ് : (087)216 8440
ബിനില ജിജോ : (087)7694421
മാത്യൂസ് കുറിയാക്കോസ് : (087)7943621
ബിജു ഗോപാലകൃഷ്ണന്‍:(087)7526269

Share this news

Leave a Reply

%d bloggers like this: