ലോങ്ഫോഡില്‍ അവസരങ്ങളുമായി ഇന്ത്യന്‍ കമ്പനി

ലോങ്ഫോര്‍ഡ്: ഇന്ത്യന്‍ കമ്പനിയായ ലീദ ഇന്‍ഡസ്ട്രീസില്‍ അവസരങ്ങള്‍: റെഡ് സീല്‍ കപ്പ് നിര്‍മ്മാണ രംഗത്ത് 100 ഒഴിവുകളാണ് തൊഴില്‍
അന്വേഷകരെ കാത്തിരിക്കുന്നത്. മെഡിക്കല്‍, ഫുഡ്സര്‍വീസ്, ഡിസ്‌പോസബിള്‍, പാക്കേജിങ് മെറ്റീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആസ്ഥാനം ലോങ്ഫോര്‍ഡിലേക്ക് ഉടന്‍ മറ്റും. ഇവിടെയാണ് അവസരങ്ങള്‍ ലഭിക്കുക.

റെഡ് സീല്‍ കപ്പ് പ്ലാന്റില്‍ ചൂടിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പാക്കേജിങ് മെറ്റീരിയല്‍ നിര്‍മ്മാണ യുണിറ്റിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ തേടുന്നത്. യൂറോപ്പ്യന്‍ മാര്‍ക്കറ്റുകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ബിസിനസ് മുന്നേറ്റമാണ് ലീദ ഉറ്റുനോക്കുന്നത്. കമ്പനിയില്‍ സീനിയര്‍ മാനേജര്‍, പാക്കേജിങ് -വെയര്‍ഹൗസ് സെക്ഷനുകളിലാണ് തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അയര്‍ലണ്ടിലെ പ്രാദേശിക വികസന രംഗത്ത് വന്‍ മാറ്റങ്ങള്‍ വരുത്താന്‍ ലീദ ഇന്‍ഡസ്ട്രീസിന് കഴിയുമെന്ന് ബിസിനസ്- ഇന്നോവേഷന്‍ വകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രി ലീദയുടെ കടന്നുവരവിനെ കുറിച്ച് അഭിപ്രായപ്പെട്ടിരുന്നു. ജോലി ലഭിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ശമ്പള ആനുകൂല്യ പാക്കേജുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. തൊഴില്‍ നൈപുണ്ണ്യമില്ലാത്തവര്‍ക് മികച്ച പരിശീലനം നല്‍കുമെന്നും ലീദ ഇന്‍ഡസ്ട്രീസ് അറിയിച്ചു.

ഡികെ

Share this news

Leave a Reply

%d bloggers like this: