ട്രെയിന്‍ പുറപ്പെട്ടത് 25 സെക്കന്റ് മുന്‍പേ; ക്ഷമ ചോദിച്ച് ജപ്പാനിലെ ട്രെയിന്‍ കമ്പനി

ട്രെയിന്‍ അവിചാരിതമായി 25 സെക്കന്റ് നേരത്തെ പുറപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാരോട് മാപ്പു പറഞ്ഞ് ജാപ്പനീസ് റെയില്‍ കമ്പനി. ന്യായീകരിക്കാനാകാത്ത കാര്യമെന്നാണ് റെയില്‍വെ തങ്ങള്‍ക്കു പറ്റിയ അബദ്ധത്തെ വിശേഷിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച നോട്ടോഗവ സ്റ്റേഷനിലാണ് സംഭവം. വെസ്റ്റ് ജപ്പാന്‍ റെയില്‍വേയ്സാണ് യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദ പ്രകടനം നടത്തിയത്.

രാവിലെ 7.11 മിനിട്ട് 35 സെക്കന്റിനാണ് ട്രെയിന്‍ സ്റ്റേഷനില്‍ പുറപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ 7.12നായിരുന്നു പുറപ്പെടേണ്ടിയിരുന്നത്. അതായത് 25 സെക്കന്റ് നേരത്തെ. ട്രെയിന്‍ സ്റ്റേഷനില്‍ നീങ്ങി തുടങ്ങിയതോടെയാണ് കണ്ടക്ടര്‍ക്ക് തനിക്ക് പറ്റിയ അബദ്ധം മനസിലാകുന്നത്. എന്നാല്‍ പ്ലാറ്റ്ഫോമില്‍ യാത്രക്കാരെ കാണാത്തതു കൊണ്ട് ട്രെയിന്‍ യാത്ര തുടര്‍ന്നു. എന്നാല്‍ ചില യാത്രക്കാര്‍ തങ്ങള്‍ക്ക് ട്രെയിനില്‍ കയറാന്‍ സാധിച്ചില്ലെന്ന് അധികൃതര്‍ക്ക് പരാതി നല്‍കിയതോടെയാണ് വിഷയത്തില്‍ ക്ഷമ ചോദിച്ച് വെസ്റ്റ് ജപ്പാന്‍ റെയില്‍വേ രംഗത്തെത്തിയത്. ആറു മിനിട്ട് കാത്തു നിന്നതിനു ശേഷമാണ് അടുത്ത ട്രെയിന്‍ ലഭിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

നവംബറിലും സമാന രീതിയിലുള്ള സംഭവം ജപ്പാനിലുണ്ടായിരുന്നു. ടോക്കിയോയില്‍ റ്റ്സുകുബ എക്സ്പ്രസ് 20 സെക്കന്റ് നേരത്തെ പുറപ്പെട്ടതിന് ക്ഷമ ചോദിച്ചിരുന്നു. ലോകത്തില്‍ സമയക്ലിപ്തത പാലിക്കുന്ന ട്രെയിന്‍ സര്‍വീസുകളില്‍ മുന്‍ നിരയിലാണ് ജപ്പാന്‍ റെയില്‍വേയുടെ സ്ഥാനം.

https://twitter.com/AndrewCruzeUK/status/996384284482113537

ഡികെ

Share this news

Leave a Reply

%d bloggers like this: