സമ്പന്നരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് ആറാം സ്ഥാനം; ഒന്നാം സ്ഥാനത്ത് അമേരിക്ക

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് ആറാം സ്ഥാനം. അഫ്രേഷ്യ ബാങ്കാണ് പട്ടിക പുറത്തുവിട്ടത്. 8,230 ലക്ഷം കോടി ഡോളര്‍ സമ്പത്താണ് ഇന്ത്യയ്ക്ക് ഉള്ളത്. അമേരിക്കയാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം. 62,584 ലക്ഷം കോടി ഡോളരാണ് അമേരിക്കയുടെ ആസ്തി.

ചൈനയ്ക്കാണ് രണ്ടാം സ്ഥാനം. 24,803 ലക്ഷം കോടി ഡോളറിന്റെ സമ്പത്താണ് ചൈനയക്കുള്ളത്. 19,522 ലക്ഷം കോടി ഡോളര്‍ ആസ്തിയോടെ ജപ്പാനാണ് മൂന്നാം സ്ഥാനത്തുള്ളത്.ഓരോ രാജ്യത്തെയും മുഴുവന്‍ ആള്‍ക്കാരുടെയും സമ്പത്ത് കണക്കാക്കിയാണ് രാജ്യത്തിന്റെ ആസ്തി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ വ്യക്തികളുടെ വസ്തുവകകള്‍, പണം, നിക്ഷേപങ്ങള്‍, വ്യവസായം എന്നിവയെല്ലാം സമ്പത്തില്‍ ഉള്‍പ്പെടും. എന്നാല്‍ സര്‍ക്കാര്‍ ഫണ്ടുകളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ബ്രിട്ടന്‍, ജര്‍മനി, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഉള്ളത്. കൂടുതല്‍ സംരഭകര്‍, നല്ല വിദ്യാഭ്യാസം, വിവര സാങ്കേതിക വിദ്യയിലുണ്ടായ മുന്നേറ്റം, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യ മേഖല, മാധ്യമങ്ങള്‍ എന്നിവയാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണം. പത്ത് വര്‍ഷത്തിനിടെ നൂറു ശതമാനം വളര്‍ച്ചയാണ് ഇന്ത്യയ്ക്ക് ഉണ്ടായിരിക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: