ചെറിവൂഡില്‍ ആദ്യ പ്രൈമറി സ്‌കൂളിന് അനുമതി

ഡബ്ലിന്‍: തെക്കന്‍ ഡബ്ലിനില്‍ ചെറിവൂഡില്‍ പുതിയ പ്രൈമറി സ്‌കൂള്‍ ഒരുങ്ങുന്നു. തുള്ളി പാര്‍ക്കിനു തെക്കു ഭാഗത്താണ് പുതിയ സ്‌കൂളിന് നിര്‍മ്മാണ അനുമതി ലഭിച്ചത് .700 കുട്ടികള്‍ക്ക് പ്രവേശനം സാധ്യമാക്കുന്ന 24 ക്ലാസ് മുറികളുള്ള സ്‌കൂള്‍ കെട്ടിടമാണ് നിര്‍മ്മിക്കപ്പെടുക.സ്‌കൂളിന് സ്‌പെഷ്യല്‍ നീഡ് യൂണിറ്റ്, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.

പുതുതായി നിലവില്‍ വരുന്ന സ്‌കൂള്‍ ചെറി വുഡ് നിവാസികള്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രെട്ടന്‍ അറിയിച്ചു. ചെറിവൂഡില്‍ ഇനിയും സ്‌കൂളുകള്‍ അനുവദിക്കാന്‍ പ്രത്യേക താത്പര്യം എടുക്കുമെന്നും മന്ത്രി റിച്ചാര്‍ഡ് ബ്രെട്ടന്‍ അറിയിച്ചു. ഡബ്ലിനിലെ ഈ ഭാഗത്ത് സ്‌കൂളുകള്‍ കുറവാണെന്ന പരാതി ഉയര്‍ന്നിരുന്നു.

എ.എം

Share this news

Leave a Reply

%d bloggers like this: