ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ യൂറോപ്യന്‍ കണ്‍വെന്‍ഷന്‍, അയര്‍ലണ്ടില്‍ നാല് നഗരങ്ങളില്‍

ഡബ്ലിന്‍ :യേശുക്രിസ്തു തരുന്ന പാപക്ഷമയും ഹൃദയശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായ ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ (CRF) യൂറോപ്യന്‍ കണ്‍വെന്ഷനുകള്‍ക്ക് സ്വിസ്സര്‍ലാന്‍ഡില്‍ തുടക്കമായി.

ജൂണ്‍ 3 വരെ അയര്‍ലണ്ടിലും യൂറോപ്പിന്റെ പല സ്ഥലങ്ങളിലായി വിവിധ സഭകളിലുള്ള സുവിശേഷ തല്‍പ്പരരായ ആളുകള്‍ ഒരുമിച്ചു ചേരുന്ന കണ്‍വന്‍ഷനില്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിന്റെ മുന്‍ പ്രിന്‍സിപ്പാളും അമൃതധാര വചനസുധ ടിവി പ്രഭാഷകനുമായ ലോകപ്രശസ്ത സുവിശേഷകന്‍ പ്രൊഫ. എം. വൈ. യോഹന്നാന്‍ കോലഞ്ചേരിയില്‍ നിന്നും സുവിശേഷ സന്ദേശം നല്‍കും.സുവിശേഷകന്‍ കെ വി തോമസ് (FACT അസി.മാനേജര്‍ )നേരിട്ടുള്ള വചനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

അയര്‍ലണ്ടില്‍ മെയ് മാസം 23 ന് ദ്രോഗഢയിലും, 24ന് ഗോല്‍വെയിലും,25 ന് കോര്‍ക്കിലും, 26 ന് ഡബ്ലിനിലും,കണ്‍വെന്‍ഷനുകള്‍ ക്രമീകരിച്ചിരിക്കുന്നു.

മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ അടിയന്തിരാവശ്യം. ജീവിതത്തിന് രൂപാന്തരവും, സമാധാനവും നിത്യശാന്തിയും തരുന്ന യേശുക്രിസ്തുവിന്റെ നിര്‍മ്മല സുവിശേഷം കേള്‍ക്കുവാന്‍ ഏവരെയും കുടുംബസമേതം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.അയര്‍ലണ്ടിലെ കണ്‍വെന്‍ഷനുകള്‍ക്ക് വിവിധ സ്ഥലങ്ങളിലേക്ക് വാഹനസൗകര്യം ഉണ്ടായിരിക്കുന്നതാണ്.

വിശദ വിവരങ്ങള്‍ക്ക് :താഴെകാണുന്ന വെബ്‌സൈറ്റ് പ്രയോജനപ്പെടുത്തുക.http://www.crfgospel.org/Europe/

കൂടൂതല്‍ വിവരങ്ങള്‍ക്ക്
ട്വിങ്കിള്‍ ജോര്‍ജ്(0873267251)

Share this news

Leave a Reply

%d bloggers like this: