ഗോ ഫണ്ട് മി കാമ്പയിനിങ്: അയര്‍ലണ്ടിലെ ഫിലിപ്പീന്‍സ് സംഘടന ജസ്ടിന്റെ കുടുംബത്തിന് വേണ്ടി പതിനൊന്നു മണിക്കൂറില്‍ സമാഹരിച്ചത് 20,000 യൂറോ.

ഡബ്ലിന്‍: കൊല്ലപ്പെട്ട ജസ്റ്റിന്‍ വാലിഡിസിന്റെ കുടുംബത്തിന് വേണ്ടി ധനസമാഹരണം ആരംഭിച്ചു. ഗോ ഫണ്ട് മി കാംപെയ്നിങ് എന്ന് അറിയപ്പെടുന്ന ധന സമാഹരണത്തില്‍ പതിനൊന്ന് മണിക്കൂറുകള്‍ക്കകം 20,000 യൂറോ ശേഖരിക്കാന്‍ കഴിഞ്ഞു എന്ന് സംഘാടകര്‍ വെളിപ്പെടുത്തുന്നു. അയര്‍ലണ്ടിലെ ഫിലിപ്പീന്‍സുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഔട്ട് റീച്ച് അയര്‍ലന്‍ഡ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ധനസമാഹരണം ആരംഭിച്ചത്.

10,000 യൂറോ സമാഹരിച്ച് ജസ്റ്റിന്റെ കുടുംബത്തിന് നല്‍കുകയാണ് കുടുംബത്തിന്റെ ലക്ഷ്യം. അയര്‍ലണ്ടില്‍ താമസിക്കുന്ന ഫിലിപ്പിയന്‍സുകാര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കല്‍ തുടങ്ങി ഏതൊരു ആവശ്യത്തിനും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംഘടനയാണ് ഔട്ട് റീച്ച് അയര്‍ലന്‍ഡ്. അയര്‍ലണ്ടിലെ ദുരിതമനുഭവിക്കുന്ന കുടുംബത്തിന് ഫിലിപ്പിയന്‍സില്‍ നിന്നുതന്നെ നിരവധിപേര്‍ പണം നല്‍കാനായി തയ്യാറാവുന്നുണ്ടെന്നും സംഘടന അറിയിച്ചു.

ദുരന്തം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പണം നല്‍കി സഹായിക്കുന്ന രീതി ഫിലിപ്പൈന്‍സില്‍ നിലവിലുണ്ട്. അബുലോയ് എന്നറിയപ്പെടുന്ന പാരമ്പര്യത്തിന്റെ ഭാഗമായാണ് ഫിലിപ്പൈന്‍സുകാര്‍ ഈ സംഘടന വഴി പണം അനുവദിക്കുന്നതെന്ന് ഔട്ട് റീച്ച് അയര്‍ലന്‍ഡ് വ്യക്തമാക്കി.

ഡികെ

Share this news

Leave a Reply

%d bloggers like this: