കൊച്ചി ബിഷപ്പ് അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്നു, വ്യാഴാഴ്ച നോക്കില്‍ ദിവ്യബലിയര്‍പ്പിക്കും

ഡബ്ലിന്‍ : കൊച്ചി രൂപതയുടെ പിതാവായ ബിഷപ്പ് റയിറ്റ്.റവ.ഡോ.ജോസഫ് കരിയില്‍ ഇന്ന് ഉച്ചക്ക്(23/05/2018) അയര്‍ലാന്‍ഡിലെ ഡബ്ലിനില്‍ എത്തി.വൈദികരായറവ.ഫാ. റെക്‌സണും , റവ.ഫാ. ജോര്‍ജ്ജ് അഗസ്റ്റിനുംചേര്‍ന്ന് പൂചെണ്ടുകള്‍ നല്‍കി പിതാവിനെ സ്വീകരിച്ചു. കില്ലലൂപിതാവായ ബിഷപ്പ് റയിറ്റ്.റവ.ഡോ.ഫിന്‍ടെന്‍ മോനഹന്റെപ്രതേക ക്ഷണപ്രകാരമാണ്, കൊച്ചി രൂപതാ പിതാവ്അയര്‍ലാന്‍ഡില്‍ എത്തിയത്, വൈദികരായറവ.ഫാ.സിലന്‍ (ഫ്രാന്‍സിസ് സേവ്യേറും),റവ.ഫാ .റെക്‌സണും കൊച്ചി രൂപതയില്‍ നിന്നും അയര്‍ലാന്‍ഡില്‍ എത്തി സേവനം ചെയുന്നവരാണ്.നോക്ക് ദേവാലയത്തില്‍വ്യാഴാഴ്ച (24/05/2018)11 :45 ന്പിതാവ് ദിവ്യബലി അര്‍പ്പിക്കുന്നതാണ്. ദിവ്യബലിക്ക് ശേഷം ആവശ്യമുള്ളവര്‍ക്ക് പിതാവിനെ നേരില്‍ കാണുവാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. ചൊവ്വാഴ്ച (29/05/2018 ) രാവിലെ ഇറ്റലിക്ക് പോകുന്ന പിതാവ്, വാത്തിക്കാന്‍ പര്യടനത്തിനു ശേഷം നാട്ടിലേക്കുതിരികെപോകുന്നതാണ്.

Share this news

Leave a Reply

%d bloggers like this: