ഈ വര്‍ഷത്തെ വെക്കേഷന്‍ ബൈബിള്‍ ക്ലാസ് (VBS) ജൂലൈ 3, 4, 5, 6 തീയതികളില്‍ .

ഡബ്ലിന്‍: താലാ, സെന്റ്. ഇഗ്നേഷ്യസ് നൂറോനോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള വെക്കേഷന്‍ ബൈബിള്‍ ക്ളാസ്സുകള്‍ (VBS) ഈ വര്‍ഷം ജൂലൈ 3,4,5,6 തിയ്യതികളിലായി നടത്തപ്പെടുന്നു. ന്യൂകാസിലിലുള്ള സെന്റ് . ഫീനിയന്‍സ് ഹാളില്‍ വച്ച് 3,4,5 തീയതികളില്‍ രാവിലെ 10.00 മുതല്‍ വൈകിട്ട് 4.00 മണി വരെയാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

6-ാം തിയതി വെള്ളിയാഴ്ച രാവിലെ 10.30 ന് Clondalkin ല്‍ ഉള്ള Church of Presentation of Our Lord പള്ളിയില്‍ വച്ച് അര്‍പ്പിക്കപ്പെടുന്ന വി .കുര്‍ബ്ബാനാനന്തരം റാലിയോടും സമാപന സമ്മേളനത്തോടും കൂടെ ഈ വര്‍ഷത്തെ VBS സമാപിക്കുന്നതാണ്. കുട്ടികളെ VBS ല്‍ പങ്കെടുപ്പിക്കുവാന്‍ താല്പര്യമുള്ള മാതാപിതാക്കള്‍ 3-ാം തിയതി രാവിലെ 9.30 ന് രെജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി സെന്റ്. ഫീനിയന്‍സ് ഹാളില്‍ എത്തിക്കണമെന്ന് അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്,

 

ബിനോയ് ചെറിയാന്‍ :0892105939
ടെല്‍മോന്‍ പൗലോസ്: 0894265230
സിസിലി പോള്‍:0877694419.

Share this news

Leave a Reply

%d bloggers like this: