താപനില 26 ഡിഗ്രി കടന്നു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ താപനില കുതിച്ചുയരുന്നു. 22 ഡിഗ്രി വരെ രേഖപ്പെടുത്തിയ ഊഷ്മാവ് ഇന്ന് 26 ഡിഗ്രിയിലേക്കെത്തി. തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് ചൂട് വര്‍ദ്ധിക്കുന്നത്. ഉച്ച തിരിഞ്ഞു കൊണാട്ട്, മണ്‍സ്റ്റര്‍ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്‌തേക്കുമെന്നു മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത രണ്ടു ദിവസങ്ങളില്‍ ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യത.

പകല്‍ സമയത്ത് അനുഭവപ്പെടുന്ന ചൂട് രാത്രിയാകുന്നതോടെ കുറഞ്ഞ് 12 മുതല്‍ 14 ഡിഗ്രിയിലെത്തി. പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ ഒഴിച്ച് നിര്‍ത്തിയാല്‍ രാജ്യത്ത് പൊതുവേ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. തീരപ്രദേശങ്ങളില്‍ കടല്‍കാറ്റിന്റെ സാന്നിധ്യം വളരെ സുഖകരമായ അന്തരീക്ഷമാണ് നിലനിര്‍ത്തുന്നത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: