ഡബ്ലിന്‍ ബീച്ചുകളില്‍ നീന്താനെത്തുന്നവര്‍ പതിയിരിക്കുന്ന ഈ അപകടം കാണാതെ പോകരുത്

ഡബ്ലിന്‍ : കാലാവസ്ഥ അനുകൂലമായതോടെ ബീച്ചുകളില്‍ നീന്താനെത്തുന്നവര്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കാന്‍ തീര സംരക്ഷണ സേനയുടെ മുന്നറിയിപ്പ്. തെക്കന്‍ ഡബ്ലിനിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന ഫോര്‍ട്ടി ഫൂട്ട് സ്വിമ്മിങ് പോയിന്റില്‍ ഇന്നലെ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് കോസ്റ്റ് ഗാഡിന്റെ മുന്നറിയിപ്പ്. ഇവിടെ നിന്നും വെള്ളത്തിലേക്ക് ചാടിയ ഒരാള്‍ക്ക് പാറയിലിടിച്ചു തലക്ക് പരിക്കേല്‍ക്കുകയായിരുന്നു.

ഇയാള്‍ക്ക് ലോക്കല്‍ ജി.പി യുടെയും, മറ്റു വോളന്റീയര്‍ ഗ്രൂപ്പിന്റെയും സഹായത്തോടെ പ്രഥമ ശുശ്രുഷ നല്‍കി. ഡബ്ലിനിലെ പ്രധാനപ്പെട്ട ഈ ബ്യുട്ടിസ്പോട്ടില്‍ കണ്ടുപിക്കാന്‍ കഴിയാത്ത അത്രെയും പാറകൂട്ടങ്ങള്‍ ഉണ്ടെന്ന് തീരദേശ സേന പറയുന്നു. അയര്‍ലണ്ടില്‍ ചൂട് വര്‍ദ്ധിച്ചതോടെ ബീച്ചുകളില്‍ തിരക്കേറി. കടലില്‍ ഇറങ്ങുന്നവര്‍ പ്രാദേശികമായുള്ള സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിക്കാതിരിക്കുക.നീന്തല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന ക്ലബ്ബുകളും, മറ്റ് സംഘടനകളും തൊട്ടടുത്ത് ഡിഫെബ്രിലേറ്റര്‍(AED) കരുതി വെയ്ക്കാനും നിര്‍ദ്ദേശമുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: