ഐറിഷ് നഗരങ്ങളില്‍ റിക്ഷകള്‍ക്ക് നിയന്ത്രണം വരുന്നു

ഡബ്ലിന്‍ : പൊതു ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നതിനാല്‍ റിക്ഷകളെ പ്രധാന നഗരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. മന്ത്രിസഭയുടെ ഗതാഗത കമ്മിറ്റിയില്‍ മന്ത്രി ഷെയിന്‍ റോസ് ഇക്കാര്യം വ്യക്തമാക്കിയതായാണ് സൂചന. അയര്‍ലണ്ടില്‍ ഡബ്ലിന്‍ നഗരം ഉള്‍പ്പെടെ റിക്ഷകള്‍ ജനപ്രീതിയുള്ള ഗതാഗത സംവിധാനമായി മാറിയിരുന്നു.റിക്ഷകള്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ പരിധിയില്‍ പെടാത്തതിനാല്‍ ഈ വകുപ്പുകള്‍ ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കാനാവില്ല.

അതിനാല്‍ റിക്ഷകള്‍ക്കു മാത്രം ബാധകമാകുന്ന നിയമം കൊണ്ടുവരേണ്ടി വരും. മാത്രമല്ല മന്ത്രിസഭയുടെ അംഗീകാരം ലഭിക്കേണ്ടതുമുണ്ട്. നാഷണല്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 57 ശതമാനം റിക്ഷ യാത്രക്കാരും അപകടത്തില്‍ പെടുന്നുണ്ട്. നഗരങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ സുരക്ഷിതമല്ലാത്തതിനാലാണ് ഇവക്ക് നിരോധനം കൊണ്ടുവരുന്നതെന്ന് മന്ത്രി പറയുന്നു. മന്ത്രിയുടെ തീരുമാനത്തിന് എതിരെ ചില പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍പ്പ് രേഖപെടുത്തിയെന്നും വാര്‍ത്തകളുണ്ട്. ഐറിഷുകാര്‍ക്കിടയിലും,ഇവിടെ എത്തുന്ന വിനോദസഞ്ചാരികള്‍ക്കിടയിലും പ്രധാന ആകര്‍ഷണമാണ് റിക്ഷകള്‍.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: