അബോര്‍ഷന്‍ അനുവദിക്കുന്ന നിയമത്തിന് ‘സവിത ലോ’ എന്ന പേര് പരിഗണനയില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ പുതിയ അബോര്‍ഷന്‍ നിയമത്തിന് സവിത ഹാലപ്പനവരുടെ പേര് നല്‍കാന്‍ ശുപാര്‍ശ. ഗര്‍ഭഛിദ്രം അനുവദിക്കുന്ന നിയമത്തിന് തന്റെ മകളുടെ പേര് നല്‍കണമെന്ന് സവിതയുടെ അച്ഛന്‍ ആരോഗ്യ മന്ത്രിയോട് ശുപാര്‍ശ നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ അഭിപ്രായത്തോട് ചില മന്ത്രിമാരും സമ്മതം അറിയിച്ചിട്ടുണ്ട്. 66 ശതമാനം വോട്ടിന്റെ പിന്‍ബലത്തില്‍ അയര്‍ലണ്ടില്‍ നടന്ന അബോര്‍ഷന്‍ ഹിത പരിശോധനയെ തുടര്‍ന്ന് 12 ആഴ്ചവരെ അബോര്‍ഷന്‍ നടത്താന്‍ നിയമ അനുമതി ഉണ്ടാകും.

ഗര്‍ഭഛിദ്ര വിഷയത്തില്‍ ഹിത പരിശോധനക്ക് ശേഷം മാന്ത്രിസഭാ ചര്‍ച്ചകള്‍ ആരംഭിച്ചു. ഈ വര്‍ഷം അവസാനത്തോടെ നിയമം നിലവില്‍ വരാനാണ് സാധ്യത. വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടിയില്‍ തുടക്കം സവിത ഹാലപ്പനവരെ കേന്ദ്രീകരിച്ച് കൂടുതല്‍ പ്രചാരണം നടന്നില്ലെങ്കിലും, വോട്ടിംഗ് അടുത്തതോടെ സവിതയുടെ രക്ഷിതാക്കളും യെസ് വിഭാഗത്തിനൊപ്പം നിലക്കൊണ്ടിരുന്നു. ഇത് വോട്ടര്‍മാരില്‍ ഏറെ സ്വാധീനം ചെലുത്തിയെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: