വടക്കന്‍ അയര്‍ലണ്ടിലും അബോര്‍ഷന്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പ്രക്ഷോപം

ഡബ്ലിന്‍: റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടില്‍ നടന്ന ഹിത പരിശോധനയുടെ ചുവടുപിടിച്ച്, വടക്കന്‍ അയര്‍ലണ്ടില്‍ പ്രക്ഷോഭം ശക്തമാകുന്നു. വടക്കിന്റെ ഭരണകക്ഷി പ്രോലൈഫ് ന് പിന്തുണനല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി ആയതും ഈ പ്രക്ഷോഭത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. വടക്കന്‍ അയര്‍ലണ്ടുകാര്‍ക്ക് സ്വന്തം നാട്ടില്‍ അബോര്‍ഷന്‍ അനുവദനീയമല്ലെങ്കിലും, ഇവര്‍ക്ക് തൊട്ടടുത്തുള്ള ബ്രിട്ടീഷ് പ്രദേശത്ത് ഇത് അനുവദനീയമാണ്.

പ്രക്ഷോഭം ശക്തമാകുന്നത് ഫസ്റ്റ് മിനിസ്റ്റര്‍ ആര്‍ലീന്‍ ഫോസ്റ്ററിനു കടുത്ത തലവേദനയാകും സൃഷ്ടിക്കുക. പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന വടക്കന്‍ അയര്‍ലന്‍ഡിന് ഇത് കടുത്ത പ്രഹരമേല്‍പിക്കും. ഡി.യു.പി നേതൃത്വംഅബോര്‍ഷന്‍ വിഷയത്തില്‍ അനുകൂല നിലപാട് എടുത്തില്ലെങ്കില്‍ വടക്കുകാര്‍ തെക്കന്‍ അയര്‍ലണ്ടിനോട് കൂടുതല്‍ അടുക്കുന്നത് യുണൈറ്റഡ് അയര്‍ലെന്റിലേക്കു നയിച്ചേക്കുമെന്ന രാക്ഷ്ട്രീയ നിരീക്ഷണം ശക്തമാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: