മലയാളികള്‍ ഉള്‍പ്പെടുന്ന ഫുഡ് ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് നേരെ ആക്രമണങ്ങള്‍ പതിവാകുന്നു

ഡബ്ലിന്‍ : തെക്കന്‍ ഡബ്ലിനിലെ താലയില്‍ രാത്രികാല ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ ഭീതിയില്‍. ഇവിടെ ഫുഡ് ഡെലിവറി സര്‍വീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേരെയാണ് തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. താലയില്‍ പിടിച്ചുപറിയും, കൊള്ളയടിയും സ്ഥിരമായി നടക്കുന്നതായി പരാതികള്‍ ഉയരുന്നുണ്ട്.

രാത്രികാല ജോലിയില്‍ ഏര്‍പെടുന്നവരെ തടഞ്ഞു നിര്‍ത്തി മുഖത്തും, ശരീര ഭാഗങ്ങളിലും പരിക്കേല്‍പിച്ച് ഇവരെ കൊള്ളയടിച്ചു ഇരുട്ടില്‍ ഓടിമറയുന്ന സംഘങ്ങള്‍ സജീവമാകുകയാണിവിടെ. പോലീസില്‍ പരാതി പെട്ടാല്‍ കൊന്നു കളയുമെന്ന് ഭീഷണി മുഴക്കിയാണ് ചില സംഘങ്ങളുടെ കൊള്ളയടി. അക്രമികളെ പേടിച്ച് ഭയവിഹ്വലരായാണ് പലരും ജോലിയില്‍ തുടരുന്നത്. ഡബ്ലിന്‍ കേന്ദ്രീകരിച്ച് നിരവധി മലയാളികള്‍ ഈ രംഗത്ത് ജോലിചെയ്തു വരുന്നുണ്ട്.

മലയാളികളും ഇത്തരം അക്രമണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. മാരക ആയുധങ്ങളുമായി പ്രക്ത്യക്ഷപ്പെടുന്ന ക്രിമിനല്‍ സംഘങ്ങള്‍ താക്കോല്‍ കൈവശപ്പെടുത്തി ഡെലിവറി കാറുകള്‍ കടത്തിക്കൊണ്ടു പോകുന്ന അനുഭവങ്ങളും കുറവല്ല. താലയില്‍ വൈകി ഓടുന്ന ബസ്സുകള്‍ക്ക് നേരെയും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചായി നടക്കുന്നുണ്ടെന്നു തന്നെയാണ് പ്രദേശവാസികളും പറയുന്നത്.

ഇവിടെ വീടുകളിലും മോഷണ -അക്രമ സംഭവങ്ങള്‍ നിരവധിയാണ്. പേടി കാരണം രാത്രി വൈകിയുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കുകയാണ് ഇവിടുത്തുകാര്‍. വീടുകളില്‍ കയറി മോഷണ ശ്രമം നടന്നില്ലെങ്കില്‍ വാഹനങ്ങള്‍ തല്ലി തകര്‍ക്കുന്ന അക്രമ സംഘങ്ങള്‍ താലയില്‍ അഴിഞ്ഞാടുകയാണെന്ന് നാട്ടുകാര്‍ സാക്ഷ്യപെടുത്തുന്നുണ്ട്. ആക്രമണ പരമ്പര സ്ഥിരമായതോടെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഫുഡ് ഡെലിവറി ജീവനക്കാര്‍.

ഡികെ

Share this news

Leave a Reply

%d bloggers like this: