വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാണോ? അവസരങ്ങളുമായി ഗാര്‍ഡ വിളിക്കുന്നു

ഡബ്ലിന്‍ : സേവന സന്നദ്ധതയും- വെല്ലുവിളികളും ഏറ്റെടുക്കാന്‍ തയ്യാറായവരെ തേടി ഗാര്‍ഡ റിക്രൂട്ട്‌മെന്റ്. ദേശീയ തലത്തില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത് പബ്ലിക് അപ്പോയ്ന്റ്‌മെന്റ് സര്‍വീസ് ആയിരിക്കും. സെലക്ഷന്‍ ലഭിക്കുന്നവര്‍ക്ക് ടിപ്പററിയിലെ ടെംപിള്‍മൂര്‍ ടൗണില്‍ ട്രെയിനിങ് ഉണ്ടായിരിക്കും. BA അപ്ലൈഡ് പൊലീസിങ് ഫൌണ്ടേഷന്‍ പ്രോഗ്രാമിലൂടെ പോലീസ് പഠനം പൂര്‍ത്തിയാക്കാം. അയര്‍ലണ്ടില്‍ എല്ലായിടത്തും ജോലി ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്കാണ് അവസരം.

18 നും 35 നും ഇടയില്‍ പ്രായമുള്ളവരാകണം അപേക്ഷകര്‍. യൂറോപ്യന്‍ യൂണിയനില്‍ പെട്ടവര്‍ക്കും, യൂറോപ്യന്‍ ഇക്കണോമിക് ഏരിയയില്‍ പെട്ടവര്‍ക്കും,1996 ലെ അഭയാര്‍ത്ഥി നിയമമനുസരിച്ച് അയര്‍ലണ്ടിലെത്തിയവര്‍ക്കും അപേഷിക്കാന്‍ അര്‍ഹതയുണ്ട്. ഐറിഷ് ലിവിങ് സെര്‍ട് പാസ്,ഏതെങ്കിലും രണ്ടു ഭാഷകളില്‍ പ്രാവീണ്യവും അടിസ്ഥാന യോഗ്യതയാണ്. രണ്ടു ഭാഷകളില്‍ ഒന്ന് ഇംഗ്ലീഷോ,ഐറിഷ് ഭാഷയോ ആയിരിക്കണം. മികച്ച ശാരീരിക ക്ഷമത-മികച്ച സ്വഭാവം എന്നിവയും തിരെഞ്ഞെടുപ്പില്‍ പ്രധാന ഘടകങ്ങള്‍ ആയിരിക്കും. അപേക്ഷ നല്‍കേണ്ട അവസാന ദിവസം ജൂണ്‍ 6 വൈകിട്ട് 3 മണിവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് publicjobs.ie സന്ദര്‍ശിക്കുക.

ഡികെ

Share this news

Leave a Reply

%d bloggers like this: