ഈ വര്‍ഷത്തെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് ഷാനോണ്‍ എയര്‍പോര്‍ട്ടില്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ഊഷ്മാവ് രേഖപ്പെടുത്തിയത് ഷാനോണ്‍ എയര്‍പോര്‍ട്ടില്‍ എന്ന് മെറ്റ് ഏറാന്‍. 26.3 ഡിഗ്രി ചൂടാണ് ഇവിടെ രേഖപ്പെടുത്തിയത്. തൊട്ടു പുറകിലായി 26.1 ഡിഗ്രി രേഖപ്പെടുത്തിയത് മയോവിലെ ന്യൂപോര്‍ട്ടിലാണ്. കോര്‍ക്കിലെ മോറി പാര്‍ക്കിലും, സിലിഗോയിലെ മാര്‍ക്ക്രീകാസ്റ്റിലും 25.37 വരെ ഊഷ്മാവ് വര്‍ദ്ധിച്ചു.

ഡബ്ലിനില്‍ ഫോണിക്‌സ് പാര്‍ക്കില്‍ ഇവിടുത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 21 ഡിഗ്രി ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 20.2 ഉം, കെസ്മെന്റ് എറോഡ്രോമില്‍ 20.4 ഉം താപനില വര്‍ദ്ധിച്ചു. റോസ്‌കോമണിലെ മൗണ്ട് ഡിലോണില്‍ റെക്കോര്‍ഡ് താപനിലയായ 24.6 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തി.കിഴക്കന്‍ കാറ്റിലുണ്ടായ മാറ്റങ്ങള്‍ അയര്‍ലണ്ടിന്റെ മധ്യ- പടിഞ്ഞാറ് ഭാഗങ്ങളില്‍ ചൂട് വര്‍ദ്ധിപ്പിച്ചതായി മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

 

ഡികെ

Share this news

Leave a Reply

%d bloggers like this: