വിമാനയാത്രക്കാരിയുടെ ശ്വാസ നാളത്തില്‍ മിഠായി കുടുങ്ങി; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ബുഡാപെസ്റ്റിലിറക്കി

വിമാനയാത്രക്കാരി കഴിച്ച മിഠായി ശ്വാസംനാളത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി.  ന്യൂഡല്‍ഹിയില്‍ നിന്ന ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് 78 കാരിയുടെ ശ്വാസനാളത്തില്‍ മിഠായി കുടുങ്ങി ശ്വാസ തടസ്സം ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തരമായി ബുഡാപെസ്റ്റിലിറക്കിയത്.

മിഠായി കുടുങ്ങി ശ്വാസ തടസ്സം ഉണ്ടായ വൃദ്ധയ്ക്ക് വിമാനത്തിലെ യാത്രക്കാരായ ഡോക്ടര്‍ ദമ്പതികളായ അനുപം ഗോയലും മിഷയും പ്രാഥമിക ചികിത്സ നല്‍കിയതാണ് രക്ഷയായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

ശ്വാസം ലഭിക്കാതെ അബോധവസ്ഥയിലായ സ്ത്രീക്ക് എന്താണ് പറ്റിയത് എന്ന് വ്യക്തമായിരുന്നില്ലെന്ന് പ്രാഥമിക ചികിത്സ നല്‍കിയ ഡോക്ടര്‍ ദമ്പതികള്‍ പറഞ്ഞു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ലണ്ടന്‍ വരെയുള്ള യാത്ര വൃദ്ധയ്ക്ക് അതിജീവിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ വ്യക്തമാക്കി.അതോടെ പൈലറ്റ് വിമാനം അടിയന്തരമായി ബുഡാപെസ്റ്റിലിറക്കുകയായിരുന്നു.

അവിടെ നടത്തിയ പരിശോധനയിലാണ് വൃദ്ധയുടെ ശ്വാസനാളത്തില്‍ മിഠായി കുടുങ്ങിയതാണ് അപകടകാരണമെന്ന് കണ്ടെത്തി.  ലണ്ടനില്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് അനുപം ഗോയലും മിഷയും പോയത്. ഇവരുടെ സമയോചിത ഇടപെടലാണ് വൃദ്ധയുടെ ജീവന്‍ രക്ഷിച്ചത്.

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: