സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ബെല്‍ഫാസ്റ്റില്‍ പ്രക്ഷോഭം

ബെല്‍ഫാസ്‌റ് : വടക്കന്‍ അയര്‍ലണ്ടില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരം. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ അബോര്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു പ്രക്ഷോഭങ്ങള്‍ ശക്തമായതിനു പിന്നാലെയാണ് മറ്റൊരു സമരവുമായി ആളുകള്‍ രംഗത്തെത്തിയത്. അയ്യായിരത്തിലതികം ആളുകള്‍ അണിനിരന്ന സമരത്തില്‍ വടക്കന്‍ അയര്‍ലണ്ട് സര്‍ക്കാരിനെതിരെ ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

ബെല്‍ഫാസ്റ്റ് സമരപരിപാടിക്ക് ശേഷം ഡറി യിലും ഇതേ ആവശ്യം ഉന്നയിച്ചു സമരം നടന്നു. തെക്കന്‍ അയര്‍ലണ്ടില്‍ പൗരാവകാശങ്ങള്‍ സംരക്ഷിക്കപെടുമ്പോള്‍ വടക്കുകാര്‍ക്ക് ഇതെല്ലം നിഷേധിക്കപെടുകയാണെന്ന് സമരക്കാര്‍ പറയുന്നു. യു കെ യിലും, അയര്‍ലണ്ടിലും ഗര്‍ഭഛിദ്ര, സ്വവര്‍ഗ വിവാഹങ്ങള്‍ നിയമ വിധേയമാകുകയും, എന്നാല്‍ വടക്കിനെ ഇതില്‍ നിന്നും ഒഴിക്കാക്കിയതിന് തെരേസ മേയ്ക്കു നേരെയും സമരക്കാര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ആര്‍ലെന്‍ ഫോസ്റ്ററിന്റെ ഡി.യു.പി സര്‍ക്കാരിന് ശക്തമായ വെല്ലുവിളികളാണ് സമരക്കാര്‍ ഉയര്‍ത്തുന്നത്.

എഎം

Share this news

Leave a Reply

%d bloggers like this: