സെര്‍ട്ട്: വിദ്യാര്‍ഥികള്‍ മാനസിക പിരിമുറുക്കം കുറയ്ക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

ഡബ്ലിന്‍: ജൂനിയര്‍ സെര്‍ട്ട്, ലിവിങ് സെര്‍ട്ട് പരീക്ഷകള്‍ നാളെ നടക്കാനിരിക്കെ വിദ്യാര്‍ഥികള്‍ മാനസിക പിരിമുറുക്കം കുറയ്ക്കണമെന്ന് നിര്‍ദ്ദേശം. പരീക്ഷക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പിന്തുണ നല്‍കി അവരുടെ മാനസിക ആരോഗ്യം മികച്ചതാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിക്കുന്നു. വിദ്യാര്‍ഥികള്‍ ഭക്ഷണവും, ആവശ്യമായ മണിക്കൂറുകള്‍ ഉറങ്ങാനുള്ള സമയം കണ്ടെത്തുകയും വേണം. നാളെ ആരംഭിക്കുന്ന പരീക്ഷകളില്‍ 1 , 21 , 000 ജൂനിയര്‍-ലിവിങ് സെര്‍ട്ട് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. രാജ്യവ്യാപകമായി 5000 ടെസ്റ്റ് കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: