ചൊവ്വയില്‍ ജീവന്‍ ഉണ്ടായിരുന്നതിന് കൂടുതല്‍ തെളിവ്; പുതിയ കണ്ടെത്തലുമായി നാസയുടെ പര്യവേഷണ വാഹനമായ ക്യൂറിയോസിറ്റി

ചൊവ്വയില്‍ ജീവന്‍ ഉണ്ടായിരുന്നതിന് കൂടുതല്‍ തെളിവ്; പുതിയ കണ്ടെത്തലുമായി നാസയുടെ ചൊവ്വ പര്യവേഷണവാഹനമായ ക്യൂറിയോസിറ്റി. പഴയ തടാകമെന്നു തോന്നുന്നയിടത്തു നിന്ന് കാര്‍ബന്‍ മൂലകങ്ങളില്‍ അധിഷ്ഠിതമായ ജീവന്റെ അടയാളങ്ങളാണ് ക്യൂറിയോസിറ്റി കണ്ടെത്തിയതെന്ന് നാസ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. ഇതോടെ ഭാവിപഠനങ്ങള്‍ ചൊവ്വയിലെ ജീവന്റെ ചരിത്രമന്വേഷിച്ചുള്ളതാകുമെന്ന് ക്യൂരിയോസിറ്റി പ്രോജക്ടിലെ ശാസ്ത്രജ്ഞനും ഇന്ത്യന്‍ വംശജനുമായ അശ്വിന്‍ വാസവദ പറഞ്ഞു. നദീതടത്തിലെ പ്രാചീനമായ ചെളിക്കല്ലകളില്‍ നിന്ന് ജൈവികാവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ പറ്റുമെന്നാണു പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ജീവന്റെ അടിസ്ഥാനമായ ജൈവതന്മാത്രകള്‍ക്കു പുലര്‍ന്നു പോകാനുള്ള ആഹാരവസ്തുക്കളോ ഊര്‍ജമോ പരിസരത്തു നിന്നു കിട്ടിയിട്ടുണ്ടാകാം. മീഥേന്‍ വാതകം ചൊവ്വയുടെ അന്തരീക്ഷത്തില്‍ ഇടയ്ക്കു കാണുന്നതും ജീവന്റെ ലക്ഷണമാണ്. ഭൂമിയില്‍ ഈ വാതകം ഭൂഗര്‍ഭത്തിലെ സൂക്ഷ്മജീവികളില്‍ നിന്നാണ് ഉണ്ടാകുന്നത്.

ചൊവ്വയിലെ പര്യവേഷണത്തിനായി നാസ പ്രത്യേകം തയ്യാറാക്കിയ വാഹനമാണ് ക്യൂരിയോസിറ്റി റോവര്‍. ഇതിന് പരുക്കന്‍ പ്രതലങ്ങളിലൂടെ സഞ്ചരിക്കാനാവും. ചൊവ്വയിലെ ഗേല്‍ ക്രേറ്ററിലാണ് ഇത് പര്യവേഷണം നടത്തുന്നത്. ചൊവ്വയില്‍ വറ്റിവരണ്ട നദിയെന്ന വിശേഷണവും ഗേല്‍ ക്രേറ്ററിനുണ്ട്. 3.8 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായതാണ് ഈ നദിയെന്നാണ് നാസയുടെ നിഗമനം. ഗേലിന് നടുവിലായുള്ള എലിസ് മോണ്‍സ് എന്ന പര്‍വതത്തിലാണ് നാസ ഇപ്പോള്‍ പര്യവേഷണം നടത്തുന്നത്.

ജീവന്‍ നിലനിന്നിരുന്നു എന്ന് കണ്ടെത്തിയത് ചൊവ്വയില്‍ വ്യത്യസ്ത തരത്തിലുള്ള തന്‍മാത്രകളും ചെറുകണികകളും ഇവിടെ ഉള്ളത് കൊണ്ടാണ്. കണികകള്‍ ജീവന് ആധാരമായ ഘടകങ്ങളാണ്. കോടാനുകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ജീവജാലങ്ങള്‍ ഉണ്ടാവാമെന്നും പിന്നീട് നശിച്ച് പോയതായിരിക്കാമെന്നും ഇത് തെളിയിക്കുന്നു. ചൊവയ്യില്‍ ജീവനുള്ള ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ജൈവിക കണികകളായ മീഥൈനിന്റെ സാന്നിധ്യവും പര്യവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടത്തിലുള്ളതാണ് ഇവയെന്നും നാസ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് എത്ര കാലം വരെ നിലനിന്നിരുന്നു എന്നാണ് ഇനി നാസ പരിശോധിക്കുന്നത്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: