ഇനി മുതല്‍ ഒരു ദിവസം 25 മണിക്കൂര്‍ ഉണ്ടാകും; പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

ഭൂമിയില്‍ ഇനി മുതല്‍ ഒരു ദിവസം 24 മണിക്കൂര്‍ അല്ല, 25 മണിക്കൂറാകും ! സമീപ ഭാവിയില്‍ തന്നെ ഇത് നിലവില്‍ വരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചന്ദ്രനാണ് ഈ പ്രതിഭാസത്തിന് കാരണം. ചന്ദ്രന്‍ പതിയെ ഭൂമിയില്‍ നിന്നും അകലുന്നതാണ് ഇതിന് കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 1.4 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രന്‍ ഭൂമിയുമായി വളരെ അടുത്തായിരുന്നു. എന്നാല്‍ കാലം അങ്ങനെ പോകുമ്പോള്‍ ഭൂമിയുടെ ഭ്രമണം കൂടുതല്‍ വേഗത്തിലായപ്പോള്‍ ചന്ദ്രന്‍ കൂടുതല്‍ അകലാന്‍ തുടങ്ങി. അപ്പോഴാണ് ഒരു ദിവസത്തില്‍ 18 മണിക്കൂര്‍ എന്ന രീതി വന്നത്. എന്നാല്‍ ചന്ദ്രന്‍ വരും വര്‍ഷങ്ങളില്‍ ഭൂമിയുമായി കൂടുതല്‍ അകന്നതോടെ ഇത് 24 മണിക്കൂര്‍ എന്ന രീതിയിലേക്ക് വരികയായിരുന്നു. ഇപ്പോള്‍ വീണ്ടും ചന്ദ്രന്‍ ഭൂമിയുമായുള്ള അകലം വര്‍ധിപ്പിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

വിസ്‌കോന്‍സിന്‍-മാഡിസന്‍ യൂണിവേഴ്സിറ്റിയിലെ റിസര്‍ച്ചര്‍മാര്‍ പുറത്തുവിട്ട പഠനത്തിലാണ് ഈ അകല്‍ച്ചയെ കുറിച്ച് പ്രതിപാദിക്കുന്നത്. ആസ്ട്രോ ക്രോണോളജി എന്ന പഠനത്തിലൂടെയാണ് ഇവര്‍ ഇത് കണ്ടെത്തിയത്. സൗരയൂഥത്തിന്റെ മാറ്റവും ഭൂമിയുടെ മുന്‍പുണ്ടായിരുന്ന അവസ്ഥയും പരിശോധിച്ചാണ് ഇങ്ങനെയൊരു പഠനം തയ്യാറാക്കിയിരിക്കുന്നത്. അതേസമയം മുമ്പുണ്ടായിരുന്നത് പോലെയല്ല ചന്ദ്രന് ഭൂമിയുമായുള്ള അകല്‍ച്ച വര്‍ധിക്കുന്നത് അതിവേഗത്തിലാണെന്ന് ഇവര്‍ പറയുന്നു. ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത കുറയുന്നതും മറ്റൊരു കാരണമാണ്.

ഭൂമിയുടെ ഭ്രമണം പല കാരണങ്ങളാല്‍ തടസ്സപ്പെടുന്നുണ്ട്. ആസ്ട്രനോമിക്കല്‍ ബോഡീസ് എന്നാണ് ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത കുറയ്ക്കുന്ന ഘടകങ്ങള്‍. ഈ ഘടകങ്ങളുടെ കാന്തിക ബലം ഭ്രമണത്തെ സ്വാധീനിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, എന്നിവയാണ് ആസ്ട്രനോമിക്കല്‍ ബോഡീസിന്റെ ഗണത്തില്‍ വരുന്നത്. ചന്ദ്രന്റെ സ്വാധീനത്തിന് പുറമേയാണ് ഇത്തരം ഗ്രഹങ്ങളും ഇവ ഭൂമിയുടെ ഭ്രമണം പതുക്കെയാക്കും. കോടാനുകോടി വര്‍ഷങ്ങള്‍ കൊണ്ട് സൗരയൂഥത്തില്‍ ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ചെറിയ മാറ്റങ്ങള്‍ പോലും സാധാരണ നിലയെ മാറ്റിമറിക്കാന്‍ ശേഷിയുള്ളതാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സ്റ്റീഫന്‍ മേയേഴ്സ് പറയുന്നു.

ദിവസത്തിന്റെ ദൈര്‍ഘ്യം വര്‍ധിക്കുന്നു എന്ന കരുതി ഭയപ്പെടേണ്ടതില്ലെന്ന് സ്റ്റീഫന്‍ മേയേഴ്സ് പറയുന്നു. അതേസമയം ചന്ദ്രനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് മേയേഴ്സ്. ഭൂമിയുടെ ഭ്രമണത്തെയും ഭ്രമണപഥത്തെയും കുറിച്ചാണ് ഇപ്പോള്‍ പഠിക്കുന്നതെന്ന് മേയേഴ്സ് പറഞ്ഞു. ഭൂമിയുടെ ഭ്രമണപഥം ഏത് തരത്തിലുള്ളതാണെന്ന് അറിഞ്ഞാല്‍ എന്തൊക്കെ മാറ്റങ്ങള്‍ ഭാവിയില്‍ സംഭവിക്കുമെന്ന് കൃത്യമായി പറയാന്‍ പറ്റും. ഇതോടൊപ്പം ചന്ദ്രന്റെയും ഭൂമിയുടെയും അകല്‍ച്ച ഏത്രത്തോളമായിരിക്കുമെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് മേയേഴ്സ്. പക്ഷേ സമയം വര്‍ധിക്കുന്നത് കാലാവസ്ഥയടക്കമുള്ള കാര്യങ്ങളെ ബാധിച്ചേക്കാന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പും ഇവര്‍ നല്‍കുന്നുണ്ട്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: