ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ആദ്യ നൂറില്‍ ഡബ്ലിന്‍ നഗരവും

ഡബ്ലിന്‍ : ലോകത്തെ ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിന്‍ ആദ്യ നൂറിനുള്ളില്‍ എത്തി. അബുദാബി,സിലിക്കണ്‍ വാലി, സെന്‍ട്രല്‍ ലണ്ടന്‍ എന്നീ പ്രദേശങ്ങളെ പിന്തള്ളിയാണ് ഡബ്ലിന്‍ 72- സ്ഥാനത്ത് എത്തിയത്. ഇ.സി .എ ഇന്റര്‍നാഷണല്‍ ലോക നഗരങ്ങളെ ദൈനംദിന ചെലവുകളുടെ അടിസ്ഥാനത്തില്‍ തരം തിരിച്ചപ്പോള്‍ വെനിസ്വലന്‍ തലസ്ഥാനമായ കാരകസ് ഏറ്റവും ചെലവേറിയ നഗരമായ തെരഞ്ഞെടുക്കപ്പെട്ടു.

തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ സൂറിച്ച്, ജനീവ, ബേസല്‍, ബേണ്‍ തുടങ്ങിയ നഗരങ്ങള്‍ സ്ഥാനം പിടിച്ചു. ഏറ്റവും കൂടുതല്‍ ചെലവുള്ള നഗരങ്ങള്‍ സ്വിറ്റസര്‍ലണ്ടിലാണ്. വരുമാനം കൂടുന്നതിനനുസരിച്ച് ജീവിത ചെലവും കൂടിയ രാജ്യങ്ങളാണ് ചെലവേറിയ നഗരങ്ങളായ് തെരഞ്ഞെടുക്കപ്പെട്ടത്. ലണ്ടന്‍ നഗരം ഇത്തവണത്തെ റാങ്കിങ്ങില്‍ 109 സ്ഥാനത്തെത്തി.

ഇതോടെ ജീവിത ചെലവ് കൂടിയ ആദ്യ നൂറു നഗരങ്ങളുടെ പട്ടികയില്‍ നിന്നും ലണ്ടന്‍ ഒഴിവാക്കപ്പെട്ടു. ചെലവ് കൂടിയ നഗരങ്ങളില്‍ വരുമാനവും വളരെ കൂടുതലാണെന്ന് ഇ.സി എ സര്‍വ്വേ കണ്ടെത്തി. പ്രതിശീര്‍ഷ വരുമാനം കൂടിയ നഗരങ്ങളുടെ പട്ടികയിലാണ് ചെലവേറിയ നഗരങ്ങള്‍ ഉള്‍പ്പെടുന്നത്. ഏഷ്യന്‍ നഗരങ്ങളായ ടോക്കിയോ 7- സ്ഥാനത്തും, സോള്‍ 8 ഉം , ഷാന്‍ഹായ്-10 മതായും ലോക നഗരങ്ങള്‍ക്കിടയില്‍ ആദ്യത്തെ പത്ത് ചെലവേറിയ നഗരങ്ങളില്‍ ഉള്‍പ്പെട്ടു

 

ഡികെ

Share this news

Leave a Reply

%d bloggers like this: