ഡബ്ലിന്‍ മൃഗശാല സൗജന്യമായി സന്ദര്‍ശിക്കാന്‍ എയര്‍ട്രിസിറ്റി അവസരമൊരുക്കുന്നു.

ഡബ്ലിന്‍: അവധിക്കാലത്ത് കുടുംബത്തോടൊപ്പം സൗജന്യമായി ഡബ്ലിന്‍ സൂ സന്ദര്‍ശിക്കാന്‍ അവസരം. എസ്.എസ്.ഇ എയര്‍ട്രിസിറ്റി 185 യൂറോ-യുടെ ഫാമിലി പാസുകളാണ് സൗജന്യമായി നല്‍കുന്നത്. എയര്‍ട്രിസിറ്റി ഇലക്ട്രിസിറ്റി-നാച്ചുറല്‍ ഗ്യാസ് ഉപഭോക്താക്കള്‍ക്കാണ് സൗജന്യമായി ഡബ്ലിന്‍ സൂ സന്ദര്‍ശിക്കാന്‍ കഴിയുന്നത്. പുതിയ ഉപഭോക്താക്കള്‍ക്കാണ് അവസരം.

ഫാമിലി പാസ് ലഭിക്കുന്നവര്‍ക്ക് ഈ വര്‍ഷം കുടുംബത്തോടൊപ്പം 7 തവണ സൂ സന്ദര്‍ശിക്കാം. ഇതോടൊപ്പം ഉപഭോക്താക്കള്‍ക്ക് ഊര്‍ജ്ജ ഉപയോഗത്തില്‍ 10 ശതമാനം വരെ ഡിസ്‌കൗണ്ട് ആണ് അനുവദിക്കുന്നതെന്നും കമ്പനി അറിയിച്ചു.

ഡികെ

Share this news

Leave a Reply

%d bloggers like this: