മേക് ഡൊണാള്‍ഡ് റെസ്റ്റോറന്റുകളില്‍ സെപ്റ്റംബര്‍ മുതല്‍ പേപ്പര്‍ സ്‌ട്രോകള്‍ ഉപയോഗിക്കും

ഡബ്ലിന്‍: അയര്‍ലണ്ടിലെ മേക് ഡൊണാള്‍ഡ് റസ്‌റോറന്റുകളില്‍ സെപ്റ്റംബര്‍ മുതല്‍ പേപ്പര്‍ സ്‌ട്രോകള്‍ ഉപയോഗിച്ച് തുടങ്ങും. പ്ലാസ്റ്റിക് സ്‌ട്രോകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമാണിത്. അംഗരാജ്യങ്ങളില്‍ നിന്നും പ്ലാസ്റ്റിക് സ്‌ട്രോ തുടച്ചു നീക്കാന്‍ ഇ.യു കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. സിംഗിള്‍ യൂസ്ഡ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ അയര്‍ലണ്ടില്‍ നിന്നും ഒഴിവാക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് പേപ്പര്‍ സ്‌ട്രോയിലേക്ക് തിരിഞ്ഞതെന്ന് മേക് ഡൊണാള്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് പോള്‍ പോംറോ പ്രസ്താവിച്ചു.

സെര്‍ട്ടിഫിക്കേഷന്‍ ലഭിച്ച വടക്കന്‍ അയര്‍ലന്‍ഡ് കമ്പനികളില്‍ നിന്നാണ് പേപ്പര്‍ സ്‌ട്രോ ഇറക്കുമതി ചെയ്യുന്നതെന്ന് മെക്ഡൊണാള്‍ഡ് അറിയിച്ചു. സ്വന്തം സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് നിയന്ത്രണം അതാത് കമ്പനികള്‍ തന്നെ ഏറ്റെടുത്താല്‍ അടുത്ത 5 വര്‍ഷത്തിനകം അയര്‍ലണ്ടിനെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ കഴിയുമെന്ന് പരിസ്ഥിതി മന്ത്രി ടെന്നീസ് നോട്ടന്‍ അഭിപ്രായപ്പെടുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: