ഡാര്‍ട്ട് സ്റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കി

ഡബ്ലിന്‍ : വടക്കന്‍ ഡബ്ലിനിലെ ഡാര്‍ട്ട് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സുരക്ഷ വര്‍ധിപ്പിച്ചതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിപ്പ് നല്‍കി. ഡാര്‍ട്ട് ഡ്രൈവര്‍മാര്‍ക്ക് നേരെ അക്രമ സംഭവങ്ങള്‍ പതിവായ സാഹചര്യത്തിലാണ് റയില്‍വെയുടെ നടപടി. വടക്കന്‍ ഭാഗങ്ങളിലെ സ്റ്റേഷനുകളില്‍ പ്രത്യേക മൊബൈല്‍ സുരക്ഷ സംഘങ്ങളെയും നിയോഗിച്ചു. റെയില്‍വേ നെറ്റ് വര്‍ക്കില്‍ സി.സി.ടി.വി മോണിറ്ററിങ് സംവിധാനങ്ങളും ശക്തിപ്പെടുത്തി.

കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ ഡാര്‍ട്ട് ജീവനക്കാര്‍ക്കും, യാത്രക്കാര്‍ക്കും നേരെ പത്തില്‍ കൂടുതല്‍ തവണ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വൈകി ഏഴു മുതലുള്ള യാത്ര ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ഡാര്‍ട്ട് ഡ്രൈവര്‍മാര്‍ പറയുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഭൂരിഭാഗം സംഭവങ്ങളും മോഷണ ശ്രമങ്ങള്‍ക്കിടെയാണ് നടന്നത്. യാത്രക്കാര്‍ക്ക് നേരെയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. പ്രശ്‌നം രൂക്ഷമായതോടെ റെയില്‍വേ സുരക്ഷ ക്രമീകരങ്ങള്‍ ശക്തമാകുകയായിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: