കോര്‍ക്ക് നഗരമധ്യത്തില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഓഗസ്‌ററ് മുതല്‍

കോര്‍ക്ക്: പൊതു ഗതാഗത സംവിധാങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഗതാഗത പരിഷ്‌കാരം കോര്‍ക്കില്‍ ഓഗസ്റ്റ് മാസം 9-തിയ്യതി മുതല്‍ പ്രാബല്യത്തില്‍ വരും. കോര്‍ക്ക് നഗരമധ്യത്തില്‍ ഉച്ചയ്ക്ക് ശേഷം കാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സിറ്റി ഹാള്‍ തീരുമാനിക്കുകയായിരുന്നു. വൈകിയിട്ട് 3 മുതല്‍ 6.30 വരെയാണ് സ്വകാര്യ വാഹങ്ങള്‍ക്ക് നഗര മധ്യത്തിലേക്ക് വിലക്ക് ഉണ്ടാവുക.

പ്രധാനമായും സെന്റ് പാട്രിക്ക് സ്ട്രീറ്റിലെ തിരക്ക് കുറയ്ക്കുകയാണ് ഈ നിയന്ത്രണം കൊണ്ട് ലക്ഷ്യമിടുന്നത്. നിയന്ത്രണമുള്ള സമയങ്ങളില്‍ ഇവിടെ ബസുകള്‍ കൂടാതെ സൈക്കിള്‍, ടാക്‌സികള്‍, കാല്‍നടയാത്ര എന്നിവയും അനുവദിക്കും. സിറ്റി സെന്റര്‍ മൂവ്‌മെന്റ് സ്ട്രാറ്റജിയുടെ ഭാഗമായ ഈ നടപടിയെ കോര്‍ക്ക് നഗരത്തിലെ വ്യാപാരികള്‍ ശക്തമായി എതിര്‍ക്കുകയാണ്.

ഉച്ച തിരിഞ്ഞുള്ള വ്യാപാരത്തെ സ്വകാര്യ വാഹന നിയന്ത്രണം സാരമായി ബാധിക്കുമെന്നതിനാലാണ് ഇവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. മുന്‍പും ഇത്തരമൊരു നിയന്ത്രണം കൊണ്ട് വന്നെങ്കിലും സിറ്റി കൗണ്‍സിലര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തലാകുകയായിരുന്നു. ദിവസേന ഒന്നര ലക്ഷത്തിലധികം സ്വകാര്യ വാഹങ്ങളാണ് നഗരത്തിലെത്തുന്നത്. ഇത് വന്‍ ഗതാഗത കുരുക്കുകള്‍ സൃഷിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമം നിലവില്‍ വരുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: